സർക്കാർ കൂടെയുണ്ടാകും….; വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ രണ്ട് മക്കളേയും ചേർത്തുപിടിച്ച് മന്ത്രി വിണാ ജോർജ്

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സഹോദരങ്ങൾ വൈകുന്നേരം ഗുജറാത്തിലേക്ക് പോകും. ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ നിരവധി പേർ പുല്ലാട്ടേ വസതിയിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രഞ്ജിതയുടെ മരണ വാർത്തയറിഞ്ഞു കുടുംബത്തെ കാണാനെത്തിയ മന്ത്രി വീണാ ജോർജിനും സങ്കടം ഉള്ളിൽ ഒതുക്കാനായില്ല.

സർക്കാർ രഞ്ജിതയുടെ കുടുംബത്തിൻ്റെ ഒപ്പം ഉണ്ടാകും. നിയമപരമായി ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും രഞ്ജിതയുടെ കുടുംബത്തിന് ചെയ്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കപ്പലിലെ തീപിടിത്തം: എം വി വാൻ ഹായ് – 503 നെ ടഗ് ബോട്ടുമായി ബന്ധിപ്പിച്ച് പുറം കടലിലേക്ക് നീക്കുന്ന നടപടികൾ പുരോഗമിക്കുന്നു

സഹോദരങ്ങൾ രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനായി അഹമ്മദാബാദിലേക്ക് തിരിക്കും. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധന നടത്തും. കോന്നി എംഎൽഎ കെ യു ജിനീഷ് കുമാർ, ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാബാവ തുടങ്ങിയവർ രഞ്ജിതയുടെ പുല്ലാട്ടേ വസതിയിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News