
കൊല്ലത്ത് നടന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് അകത്തന്റെയും അമ്മയുടെയും ഒപ്പം എത്തിയ കുട്ടി സഖാക്കൾക്കൊപ്പം എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മന്ത്രി വീണാ ജോർജ്. ആറന്മുള കുളനടയില്‍ നിന്നും എത്തിയ ഒരു വയസുകാരി ഐഷൂട്ടിയും ചേച്ചി ആലിയയുടെയും കൂടെ നിൽക്കുന്ന ഫോട്ടോയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. ചെങ്കൊടിയും അത് നൽകുന്ന ആവേശവും തലമുറകളിലേക്ക് പടരും എന്ന കുറിപ്പും ചിത്രത്തോടൊപ്പം മന്ത്രി പങ്കുവെയ്ക്കുണ്ട്. ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ നിരവധി ആളുകളാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.
Also read: 39 ഊരുകളില്‍ നിന്നുള്ള 814 പേർക്ക് രേഖകള്‍ കൈമാറി; എബിസിഡി ക്യാമ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി
മന്ത്രിയുടെ കുറിപ്പ്:
ചെങ്കൊടിയും അത് നൽകുന്ന ആവേശവും തലമുറകളിലേക്ക് പടരും. രാഷ്ട്രീയ എതിരാളികൾ എങ്ങനെ നേരിട്ടാലും തളരില്ല ഈ പ്രസ്ഥാനം, നെഞ്ചേറ്റാൻ തലമുറകളുണ്ട്. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആറന്മുള കുളനടയില്‍ നിന്നും എത്തിയതാണ് കുഞ്ഞ് സഖാക്കള്‍, ഒരു വയസുകാരി ഐഷൂട്ടിയും ചേച്ചി ആലിയയും… അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് ഇരുവരും എത്തിയത്..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

