‘നാടിന്റെ നെഞ്ചുലച്ചു’ ആ കുഞ്ഞിന്റെ കുടുംബം അനുഭവിക്കുന്ന വേദനയിൽ പങ്കുചേരുന്നു: പ്രതികരിച്ച് മന്ത്രി വീണ ജോർജ്

ആലുവയിയിൽ നിന്ന് കാണാതായ ആറുവയസ്സുകാരിയുടെ മരണവർത്തയിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജ്. കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് കുട്ടിയുടെ മടങ്ങിവരവിനായിട്ടെന്ന് മന്ത്രി പറഞ്ഞു. ഒടുവിൽ എത്തിയത് ദുരന്ത വാർത്തയാണെന്നത് വിഷമകരമായ കാര്യമാണെന്നും, ആലുവയിൽ കാണാതായ കുട്ടി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘ അവനെ വിട്ടുകൊടുക്കരുത്; കയ്യും കാലും തല്ലിയൊടിക്കണം’; ആറ് വയസുകാരിയെ കൊന്ന പ്രതിക്കെതിരെ ജനരോഷം

അതേസമയം, ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് പ്രതി അസ്ഫാക് ആലം തന്നെയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചെങ്കിലും ജനരോക്ഷം കാരണം പുറത്തിറക്കാനായില്ല. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക്‌ നേരെ കെ എസ് ആര്‍ ടി സി കണ്ടക്ടറുടെ മർദ്ദനം, ബി എം എസ് യൂണിറ്റ് സെക്രട്ടറിയാണ് ആക്രമിച്ചത്

ഇന്നലെയാണ് കുട്ടിയെ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയത്.  തട്ടിക്കൊണ്ടുപോകുന്ന സി സി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അസം സ്വദേശിയായ അസ്ഫാക് ആലത്തിനെ പൊലീസ് പിടികൂടിയിരുന്നു.  രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here