
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ ഇന്നലെ നടന്നതായി മന്ത്രി വീണാ ജോർജ്. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. പ്രിയ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ ചേട്ടനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി വിവരം പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം മകന് ജോലി നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. പ്രിയ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ ചേട്ടനെ ഫോണിൽ വിളിച്ച് സംസാരിച്ചു.
Minister Veena George says daughter’s surgery was done

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

