കളമശ്ശേരി സ്ഫോടനം; ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ച് മന്ത്രി വീണാ ജോർജ്

കളമശ്ശേരി സ്ഫോടന കേസിൽ സാധ്യമായിട്ടുള്ള എല്ലാ ചികിത്സാ സംവിധാനങ്ങളും ക്രമീകരിച്ചുവെന്ന് മന്ത്രി വീണാ ജോർജ്. മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ 10 മണിയോടടുത്ത് അവധിയിലുള്ള ആരോഗ്യ പ്രവർത്തകരെല്ലാം കളമശേരി മെഡിക്കൽ കോളേജിലേക്ക് തിരികെയെത്താൻ ആഹ്വാനം ചെയ്യുമ്പോൾ സംഭവത്തെക്കുറിച്ച്, സ്ഫോടനം സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നാണ് മന്ത്രി പറഞ്ഞത്. കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലെയും ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലെയും ആരോഗ്യ പ്രവർത്തകരും എത്തിച്ചേർന്നതായും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളും സഹായവുമായി എത്തിയതായും എല്ലാ പ്രിയ ആരോഗ്യ പ്രവർത്തകരെയും നന്ദിയോടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതായും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ALSO READ:ലോകകപ്പില്‍ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയിലേക്ക്

മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്

രാവിലെ 10 മണിയോടടുത്ത് അവധിയിലുള്ള ആരോഗ്യ പ്രവർത്തകരെല്ലാം കളമശേരി മെഡിക്കൽ കോളേജിലേക്ക് തിരികെയെത്താൻ ആഹ്വാനം ചെയ്യുമ്പോൾ സംഭവത്തെക്കുറിച്ച്, സ്ഫോടനം സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സാധ്യമായിട്ടുള്ള എല്ലാ ചികിത്സാ സംവിധാനങ്ങളും ക്രമീകരിച്ചു. കളമശേരിയിലെ മാത്രമല്ല മറ്റ് മെഡിക്കൽ കോളേജുകളിലെയും (കോട്ടയം, തൃശ്ശൂർ) ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലെയും ആരോഗ്യ പ്രവർത്തകരും എത്തിച്ചേർന്നു. സ്വകാര്യ ആശുപത്രികൾ സഹായവുമായി എത്തി. എല്ലാ പ്രിയ ആരോഗ്യ പ്രവർത്തകരെയും നന്ദിയോടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. അങ്ങേയറ്റം വേദനാജനകമായ കാഴ്ചകളാണ് കൺമുമ്പിൽ കണ്ടത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാഴ്ചകൾ.
കളമശേരി മെഡിക്കൽ കോളേജ് 9, രാജഗിരി 4, സൺറൈസ് ആശുപത്രി 2, ആസ്റ്റർ മെഡിസിറ്റി 2, എന്നിങ്ങനെ 17 പേരാണ് ഐസിയുവിൽ ചികിത്സയിൽ ഉള്ളത്. ഇവരുൾപ്പെടെ ആകെ 52 പേരാണ് ഇന്ന് ചികിത്സ തേടിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here