
സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ മത്സരിക്കുകയാണ് പല മാധ്യമങ്ങളും സത്യാവസ്ഥ മനസിലാക്കാതെ യാതൊരു ആധികാരികതയും ഇല്ലാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത കൊടുക്കുന്ന രീതിയാണ് നിലവില്‍ കണ്ടുവരുന്നത്. ഏറ്റവും ഒടുവില്‍ ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ സാഹര്യത്തിലാണ് വലിയ തോതില്‍ സര്‍ക്കാര്‍ വിരുധമായ കാര്യങ്ങള്‍ കെട്ടിചമച്ചുള്ള വാര്‍ത്തകള്‍ പടച്ചിറക്കുന്നത്.
ALSO READ: നിക്കരാഗ്വെയില്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് മുൻ മന്ത്രി റെനെ റമീറ്റസ് ഗെലയിസ്
എന്നാല്‍ സത്യം എന്താണെന്ന വ്യക്തമായി നിയമസഭയിലടക്കം ആരോഗ്യമന്ത്രി തന്നെ രേഖകള്‍ മുന്‍നിര്‍ത്തി ചൂണ്ടിക്കാട്ടിയിട്ടും വീണ്ടും പ്രചരണങ്ങള്‍ വ്യാപകമാകുകയാണ്. ഈ സാഹചര്യത്തില്‍ യാഥാര്‍ഥ്യം മനസിലാക്കാന്‍ താത്പര്യമുള്ളവര്‍ക്കായി എല്‍ഡിഎഫ് നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചു തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ചിത്രം തന്നെ പങ്കുവച്ചാണ് മന്ത്രി വ്യക്തത നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്തു തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകും . വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കല്ല സത്യം അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കായി ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്ന പേജിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here