കെ ജി ജയന്റെ വിയോഗം; അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻ

പ്രശസ്‌ത സംഗീതജ്ഞൻ കെ ജി ജയന്റെ നിര്യാണത്തിൽ മന്ത്രി വി എൻ വാസവൻ അനുശോചനം രേഖപ്പെടുത്തി. പ്രണയഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞു നിന്ന ജയവിജയ യുഗമാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. കോട്ടയത്തിനെ കർണ്ണാടക സംഗീതചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു അന്തരിച്ച കെ.ജി ജയൻ.

Also Read: തൃശൂർ പൂരം നടത്തിപ്പിന് തടസമില്ല; ആവശ്യമായ നടപടികൾ സ്വീകരിച്ച് വനം വകുപ്പ്

ഇരുപതോളം സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഗാനങ്ങൾ മനസിൽ നിന്ന് മായാത്തവയാണ്. മയിൽപ്പീലി എന്ന കൃഷ്ണഭക്തിഗാന ആൽബത്തിലെ ഗാനങ്ങളും സംഗീത ആസ്വാദക ഹൃദയങ്ങളിൽ മായാതെയുണ്ട്. ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബമായ ശബരിമല അയ്യപ്പനിലെ ഗാനമാണ് ശബരിമല സന്നിധാനത്ത് നട തുറക്കുമ്പോൾ ഇന്നും കേൾക്കുന്നത ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം. ഈ ഗാനം ഈണമിട്ട് പാടിയത് ജയവിജയ ആയിരുന്നു. ഒരു സ്ത്രീ ആദ്യമായി അയ്യപ്പഭക്തിഗാനം പാടിയതും ഈ ആൽബത്തിൽ കൂടിയായിരുന്നു. പി. ലീല ആയിരുന്നു അന്ന് ഏറെ ചർച്ചയായ ആ ഗാനം ആലപിച്ച ഗായിക.

Also Read: ബിജെപിക്ക് രണ്ടാമൂഴം ലഭിച്ചപ്പോൾ ആർഎസ്എസ് അജണ്ട പരസ്യമായി നടപ്പിലാക്കി: മുഖ്യമന്ത്രി

വ്യക്തിപരമായി ഏറെ അടുപ്പവും സൗഹ്യദവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. ധാരാളം സാംസ്‌കാരിക പരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.സംഗീതത്തിൽ ഏറെ വ്യത്യസ്ഥതകൾ സമ്മാനിച്ച മഹാപ്രതിഭയ്ക്ക് ആദരവ് സമ്മാനിക്കാനുള്ള നിയോഗവും എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതിനൊപ്പം ശിഷ്യരുടെയും സഹപ്രവർത്തകരുടെയും കുടുബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നുവെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News