കേരള ബാങ്കിൽ നിക്ഷേപത്തിലും വായ്പയിലും വർദ്ധനവ് ഉണ്ടായെന്ന് മന്ത്രി വി എൻ വാസവൻ

V N Vasavan

കേരള ബാങ്കിന് മുന്നേറ്റമുണ്ടായെന്ന് സഹകരണവ രജിസ്ട്രെഷൻ വകുപ്പു മന്ത്രി വി എൻ വാസവൻ. നിക്ഷേപത്തിലും വായ്പയിലും വർദ്ധനവ് ഉണ്ടായെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സഹകരണ മേഖലയിലെ അനഭഷണീയമായ പ്രവണതകൾ ചെറുത്തു തോൽപ്പിക്കുവാനും ജനങ്ങളിൽ വിശ്വാസ്യത വർദ്ധിപ്പിക്കാനും സാധിച്ചുവെന്നും അതാണ് കേരള ബാങ്കിന്റെ മുന്നേറ്റത്തിന് കാരണമെന്നും അ​ദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിൽ ടീം ഓഡിറ്റ് പ്രവർത്തിച്ചു തുടങ്ങി. അതിൽ വലിയ ഗുണകരമായ മാറ്റമുണ്ടായെന്നും. യൂണിഫോം സോഫ്റ്റ്‌വെയർ വരുമ്പോൾ കുറച്ചുകൂടി സുതാരമായി മുന്നോട്ടു പോകാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: കേന്ദ്ര കടൽ മണൽ ഖനന നയം; കേരളത്തെ മൊത്തം പ്രതിസന്ധിയിലാക്കുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

സഹകരണ മേഖലയിൽ ഭാവന സംബന്ധമായ പദ്ധതികൾ നടപ്പിലാക്കി വരുന്നു. സഹകരണ എക്സ്പോ ഏപ്രിൽ മാസത്തിൽ തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേ​ഹം അറിയിച്ചു.

സഹകരണ മേഖലയിലെ നിയമനങ്ങളിൽ ഭിന്നശേഷിക്കാരുടെ നിയമനം നാല് ശതമാനം വർദ്ധിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉന്നത തസ്തികൾ റിക്രൂട്ട്മെൻറ് ബോർഡിനു വിട്ടുവെന്നും മന്ത്രി അറിയിച്ചു.

Also Read: കളമശ്ശേരി സെൻ്റ് പോൾസ് സ്കൂളിലെ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പുൽപ്പള്ളിയിലെ കെപിസിസി സെക്രട്ടറി വർഷങ്ങളോളം ജയിലിൽ കടന്നു. വയനാട് എങ്ങനെയാണ് ആത്മഹത്യ ഉണ്ടായത്. പറയുകയാണെങ്കിൽ എല്ലാം പറയേണ്ടിവരുമെന്നും കരുവന്നൂർ ബാങ്കിൽ ഉയർന്നുവന്ന കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് നടപടികൾ സർക്കാർ സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

143 കോടി രൂപ തിരികെ നൽകി. കരുവന്നൂരിൽ സാധാരണ നിലയിൽ നിക്ഷേപം വന്നു തുടങ്ങിയെന്നും ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്നും മന്ത്രി അറിയിച്ചു. കരുവന്നൂരിനെ ആക്ഷേപിക്കുമ്പോൾ യുഡിഎഫ് ഭരിച്ച ബാങ്കുകളുടെ കാര്യങ്ങൾ പരിശോധിക്കുന്നതും നല്ലതാണെന്നും മന്ത്രി പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങൾ ഏത് ബാങ്കിൽ ഉണ്ടായാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ ഇക്കാര്യത്തിൽ പ്രതിപക്ഷം ആത്മ പരിശോധന നടത്തണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News