തൃശൂർ സീറ്റ് മോഹിച്ചു നടക്കുന്ന ബിജെപി നേതാവ് സിപിഐഎമ്മിനെതിരായ നീക്കത്തിന് നേതൃത്വം നല്‍കുന്നു: മന്ത്രി വി എന്‍ വാസവന്‍

കരുവന്നൂർ വിഷയത്തിൽ എന്‍ഫോ‍ഴ്സ്മെന്‍റ് നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അതിന് നേതൃത്വം നല്‍കുന്നത് തൃശൂർ സീറ്റ് മോഹിച്ചു നടക്കുന്ന ബിജെപി നേതാവാണെന്നും മന്ത്രി വി എന്‍ വാസവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. കരുവന്നൂരില്‍ സർക്കാർ എല്ലാ അന്വേഷണവും നടത്തി. ഇപ്പോ‍ള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

എസി മൊയ്‌തീന്‍ എംഎല്‍എയ്ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കം. അരവിന്ദാക്ഷനെ ഏ‍ഴ് മണിക്കൂര്‍ വിളിച്ചിരുത്തിയിട്ട് ചോദ്യം ചെയ്തത് മൂന്ന് മിനിറ്റ്.  ഇഡി നടപടികള്‍ മാധ്യമങ്ങൾക് മുന്നിൽ പറഞ്ഞതിന്‍റെയും പൊലീസിൽ കേസ് കൊടുത്തതിന്‍റെയും  പ്രതികാരമാണ് അരവിന്ദക്ഷന്‍റെ അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരായ ആളെ പീഡിപ്പിക്കാൻ ഇഡി ക്ക്  എന്ത് അധികാരം. രാജ്യത്ത് 240 ബാങ്കുകളിൽ ഇത്തരം പ്രശ്നങ്ങളുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും ഇഡി കയറുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ:  പി ആര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നില്‍ ആര്‍എസ്എസ് അജണ്ട: എം എം വര്‍ഗീസ്

കരുവന്നൂരി ലെ നിക്ഷേപകർക്ക് പണം നൽകാൻ സംസ്ഥാന സർക്കാർ എല്ലാ നടപടിയും ചെയ്തു.
110 കോടിയുടെ നിക്ഷേപം പുനർ ക്രമീകരിക്കാൻ ബാങ്കിന് കഴിഞ്ഞു. ഇതിനിടെയാണ് ഇഡി ഫയലുകള്‍ കൊണ്ടു പോയത്. അത് ഭാവി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് തടസമായെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

സഹകരണ മേഖല സംസ്ഥാന വിഷയമാണ്. നിയമ വിരുദ്ധ നടപടിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. സഹകാരികളെ അണിനിരത്തി പ്രതിഷേധ പരിപാടികൾ സങ്കടിപ്പിക്കുമെന്നും  രാഷ്ട്രീയമായി സിപിഐഎമ്മിനെ വലിച്ചിഴക്കാൻ ശ്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകി തെറ്റിദ്ധരിപ്പിക്കുകയാണ്. പണം തിരികെ കിട്ടില്ല എന്ന് വാർത്ത നൽകുന്നു. എന്നാല്‍ പണം തിരികെ നൽകാൻ സഹകരണ നിധിയിൽ നിന്ന് തന്നെ പണം സർക്കാർ നൽകി. നിക്ഷേപകർക്ക് പണം നഷ്ടപ്പെടാതിരിക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചു. നിക്ഷേപകർക്ക് ഗ്യാരണ്ടിയും,സഹകരണ നിധിയും ഉള്ള ഏക സംസ്ഥാനം കേരളം. സഹകരണ മേഖലയെ സംരക്ഷിച്ചു നിർത്താൻ സഹകരണ ഭേദഗതി കൊണ്ട് വന്നത്  സർക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരാണ്. സുതാര്യവും സൂക്ഷ്മവും ആയി നിരീക്ഷിക്കാൻ ഉള്ള നിയമമാണിത്. അഴിമതി നടത്തുന്നവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നിയമപരമായ കാര്യങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളു, ഇഡി ചോദ്യം ചെയ്തത് മൂന്നര മിനിറ്റ് മാത്രം: എം കെ കണ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News