
കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി എൻ വാസവൻ. വീട്ടിലെത്തി അവരുടെ കാര്യങ്ങൾ കേൾക്കും. ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Also read: കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂര്‍; ഇസ്രയേല്‍ എംബസിയുടെ വിരുന്നില്‍ പങ്കെടുത്തു
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യം രാഷ്ട്രീയപരമാണ്. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടരുത്.
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. വിഷയങ്ങൾ ഉണ്ടാകുമ്പോൾ രാജി വെക്കാൻ തുടങ്ങിയാൽ പിന്നെ മന്ത്രിമാർ ഉണ്ടാകുമോ എന്നും മന്ത്രി ചോദിച്ചു.
Also read: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് നടപടി; വി സി ചട്ടങ്ങൾ പഠിക്കണമെന്ന് മന്ത്രി ആർ ബിന്ദു
രാജി ആവശ്യം രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണ്. പ്രശ്നത്തെ സാമാന്യവത്കരിച്ച് രാഷ്ട്രീയ ആയുധമാക്കരുത്. കോട്ടയം മെഡിക്കൽ കോളേജ് മികച്ച നിലയിൽ പ്രവർത്തിക്കുന്ന ആതുരാലയമാണ്. അതിനെ തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here