
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാര ചടങ്ങുകൾക്കായി അടിയന്തരമായി 50000 രൂപ നൽകുമെന്ന് മന്ത്രി വി എൻ വാസവൻ. കുടുംബത്തിന് ധനസഹായം മന്ത്രിസഭ യോഗം തീരുമാനിക്കുമെന്നും ആദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ഭാവിയെ കുറിച്ചുള്ള കാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കും. ഇന്നലെ രണ്ടുമൂന്നു പ്രാവശ്യം ബിന്ദുവിന്റെ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്നും കുടുംബം മെഡിക്കൽ കോളേജിൽ ആയിരുന്നു ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also read – ചെല്ലാനം മാതൃകയിൽ കണ്ണമാലിയിലും ടെട്രപോഡ് കടൽ ഭിത്തി ഉയരുന്നു ; ആശ്വാസത്തിൽ നിവാസികൾ
ആശുപത്രിയെ തകർക്കാൻ ആരും ശ്രമിക്കരുത്. ഏറ്റവും മികച്ച ചികിത്സ നൽകുന്ന ആരോഗ്യ കേന്ദ്രമാണ് കോട്ടയം മെഡിക്കൽ കോളേജ്. നിരവധി പാവങ്ങളുടെ ആരോഗ്യം രക്ഷിക്കപ്പെടുന്ന കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടം നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. സംഭവം അറിഞ്ഞ സമയത്ത് തന്നെ സ്ഥലത്തെത്തിയിരുന്നു . രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ല . തകർന്ന് വീണത് 68 വർഷം മുൻപ് ഉള്ള കെട്ടിടമാണ് എന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here