
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ 2025 ജനുവരി 27 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലും ചര്‍ച്ച നടത്തി.
വേതന പരിഷ്കരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വ്യാപാരികള്‍ സമരം ചെയ്യുന്നത്.വേതന വര്‍ദ്ധനവ് ഒഴികെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വര്‍ദ്ധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കി.
ALSO READ; വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം കവി മാധവൻ പുറച്ചേരിക്ക്
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രിമാര്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ സംഘടനാ നേതാക്കളയി ജി. സ്റ്റീഫന്‍ എം.എല്‍.എ, ജോണി നെല്ലൂര്‍, കൃഷ്ണപ്രസാദ്,പ്രിയന്‍കുമാര്‍,മുഹമ്മദലി,ശശിധരന്‍,കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര,വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ENGLISH NEWS SUMMARY; Minister KN Balagopal and GR Anil held discussions with the leaders of the ration traders’ organization in the context of the strike announced by the ration traders in the state from January 27, 2025.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

