യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കി; ടിക്കറ്റ് ചെക്കറോഡ് അടിപൊളിയെന്ന് റെയിൽവേ മന്ത്രാലയം

യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കി. ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ മന്ത്രാലയം. യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കിയ ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിനാണ് റെയിൽവേ മന്ത്രാലയം അഭിനന്ദനം അറിയിച്ചത്. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ റോസലിൻ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്.

ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു. മേരി യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതും യാത്രക്കാരിൽ നിന്ന് ടിക്കറ്റ് പരിശോധിക്കുന്നതുമായ ചിത്രങ്ങളോടെയായിരുന്നു ട്വീറ്റ്. ജോലിയോടുള്ള ആത്മാർഥതയാണ് റോസലിൻ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവർ മാറിയെന്നും അടിക്കുറിപ്പോടെയായിരുന്നു റെയിൽവേ മന്ത്രാലയം ട്വീറ്റ് പങ്കുവെച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News