
ഒരു മലയാളി ഉള്‍പ്പെടെ 241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മന്ത്രി ആര്‍ ബിന്ദു. മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ കുടുംബാംഗങ്ങളുടെയും ജീവന്‍ പൊലിഞ്ഞ ഏവരുടെയും കുടുംബാംഗങ്ങളുടെ, ബന്ധുക്കളുടെ, മറ്റു പ്രിയപ്പെട്ടവരുടെ, ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മന്ത്രി കുറിച്ചു.
രാജ്യമാകെ നടുങ്ങി നില്‍ക്കുന്ന വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ മുഴുവന്‍ പേരുടെയും വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
ALSO READ: ഭാര്യയെയും മകളെയും കാണാനായുള്ള വിജയ് രൂപാണിയുടെ യാത്ര; ഗുജറാത്തിന് നഷ്ടമായത് പ്രിയപ്പെട്ട നേതാവിനെ
വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത നടുക്കമാണ് ദുരന്തം രാജ്യത്തിനു നല്‍കിയിരിക്കുന്നത്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയായ നഴ്‌സ് രഞ്ജിതയും അടക്കം യാത്രികരായ മുഴുവന്‍ പേരുടെയും ജീവന്‍ അസ്തമിച്ചു ദുരന്തത്തില്‍. വിമാനം തകര്‍ന്നു വീണ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും ദുരന്തത്തില്‍ പെട്ടിട്ടുണ്ട്.
ജോലിയില്‍ പ്രവേശിക്കാനുള്ള യുകെയിലേക്കുള്ള ആദ്യയാത്രയിലാണ് മലയാളി സഹോദരിയുടെ വിയോഗം. ലണ്ടനിലേക്ക് യാത്രയ്ക്ക് ഇന്നലെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടതാണ് രഞ്ജിത. സമാനമായ സങ്കടം ദുരന്തത്തില്‍ പെട്ട എല്ലാ കുടുംബങ്ങളിലുമുണ്ടാവും. ജീവന്‍ പൊലിഞ്ഞ ഏവരുടെയും കുടുംബാംഗങ്ങളുടെ, ബന്ധുക്കളുടെ, മറ്റു പ്രിയപ്പെട്ടവരുടെ, ദുഃഖത്തില്‍ പങ്കുചേരുന്നു.
ALSO READ: വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് വിമാനക്കമ്പനി
രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്ന സൈനികരുടെയും മെഡിക്കല്‍ സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയുമേറെ വര്‍ധിക്കാതിരിക്കാന്‍ പ്രാപ്തമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here