കുതിപ്പ് തുടർന്ന് മലയാളക്കരയുടെ മിന്നുമണി, രണ്ടാം ടി-ട്വൻറിയിലും മിന്നും പ്രകടനം

ബംഗ്ലാദേശിനെതിരായ രണ്ടാം ടി- 20 യിലും മിന്നുന്ന പ്രകടനവുമായി മിന്നു മണി. നാലോവറില്‍ വെറും 9 റണ്‍ വിട്ടുകൊടുത്ത മിന്നു മണി നിര്‍ണായകമായ രണ്ട് വിക്കറ്റുകളും വീഴ്ത്തി.ബൗള്‍ ചെയ്തതില്‍ ഒരു മെയ്ഡനടക്കം 2.25 ശരാശരിയിലാണ് മിന്നു മണി തന്റെ സ്‌പെല്‍ പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഷമ്മിയ സുല്‍ത്താനയും, ആള്‍ റൗണ്ടര്‍ റിത്തു മോണിയുമാണ് മിന്നുമണിയുടെ ബൗളിങ്ങിനു മുന്നില്‍ കീഴടങ്ങിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് എട്ട് വിക്കറ്റിന് 95 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

also read :മണിപ്പൂർ കലാപം; വിദ്യാർഥികളുടെ പഠനം ഉറപ്പാക്കണം,കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ച് എ.എ റഹീം എം പി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ബാറ്റിങ്ങിനിറങ്ങിയ മിന്നുമണി നേരിട്ട 3 ബോളുകളിൽ നിന്ന് ഒരു ഫോറടക്കം പുറത്താകാതെ അഞ്ച് റണ്‍സും കരസ്ഥമാക്കിയിരുന്നു.നേരിട്ട ആദ്യ പന്ത് തന്നെ മിന്നുമണി ബൗണ്ടറി ലൈനിനു പുറത്തെത്തിച്ചു. 19 റൺസ് എടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ .ഷെഫാലി – സ്‌മൃതി മന്ഥാന ഓപ്പണിങ് കൂട്ടുകെട്ടിൽ 33 റൺസ് എടുത്തെങ്കിലും ആദ്യ വിക്കറ്റിൽ സ്‌മൃതി പുറത്തായതോടെ ഇന്ത്യക്ക് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായി.

also read:IMA ക്ക് നികുതി ഇളവിന് അർഹതയില്ല; ജിഎസ്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here