പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 167 വർഷം കഠിനതടവ്

CRIME

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗൗരവതരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000/- രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവ് ശിക്ഷ അനുഭവിക്കണം. കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയുടെതാണ് വിധി.

2021 ജൂൺ മാസവും അതിനു മുമ്പും, മധൂർ ഗ്രാമത്തിലെ ഉളിയത്തടുക്ക സ്വദേശിനിയും മാനസിക ക്ഷമത കുറവുള്ള 14 വയസുകാരിയെയാണ് പ്രതിയും ചെങ്കള – പാണലം സ്വദേശിയുമായ ഉസ്മാൻ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ, ഭക്ഷണം വാങ്ങിച്ചു തരാം എന്ന് വിശ്വസിപ്പിച്ചാണ്  കുട്ടിയെ പ്രതി ഓടിക്കുന്ന ഓട്ടോറിക്ഷയിൽ കയറ്റിയത്.

ALSO READ: “ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത്, ആ സ്ത്രീയെ കൊന്നേക്കൂ”; കോവിഡ് രോഗിയെ കൊല്ലാൻ സഹപ്രവർത്തകനോട് നിർദേശിക്കുന്ന ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്ത്; കേസെടുത്ത് പോലീസ്

ചെങ്കള ഗ്രാമത്തിൽ ചെർക്കള- ബേവിഞ്ച എന്ന സ്ഥലത്ത് ആൾപെരുമാറ്റം ഇല്ലാത്ത വനത്തിൽ വച്ചാണ് കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. കാസർഗോഡ് വനിതാ പൊലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ പ്രിയ എകെ ഹാജരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News