നിരന്തരം ലൈംഗികപീഡനത്തിനിരയാക്കി; സഹികെട്ട് സ്വന്തം അച്ഛനെ വെടിവെച്ചുകൊന്ന് പ്രായപൂർത്തിയാകാത്ത മകൾ

മൂന്ന് മാസത്തോളം തന്നെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ അച്ഛനെ വെടിവെച്ചുകൊന്ന് മകൾ. പ്രായപൂർത്തിയാകാത്ത 14കാരിയാണ് ഒടുവിൽ സഹികെട്ട് സ്വന്തം അച്ഛനെ വെടിവെച്ചുകൊന്നത്.

ALSO READ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

പാകിസ്താനിലെ ലാഹോറിൽ, ഗുജ്ജാപൂർ പ്രദേശത്താണ് സംഭവം. കഴിഞ്ഞ മൂന്ന് വർഷമായി തന്റെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി മകൾ പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നു. ഇതിൽ താൻ അസ്വസ്ഥയായിരുന്നുവെന്നും ഒടുവിൽ സഹികെട്ടാണ് അച്ഛനെ വെടിവെച്ചുകൊന്നതെന്നും മകൾ പറയുന്നു.

ALSO READ: നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് സ്‌കൂളുകള്‍ ഇന്ന് തുറക്കും

സംഭവത്തിൽ മകൾക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ വകുപ്പുകളും ശിക്ഷയും മാറിയേക്കും. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പാകിസ്ഥാൻ കോടതി ഒരാളെ വധശിക്ഷയ്ക്കു വിധിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാനെ ഞെട്ടിച്ച് മറ്റൊരു പീഡനപരാതി ഉയർന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News