ഗോശാല വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി; ഓടുന്ന കാറിൽ പതിനാറുകാരിക്ക് ക്രൂരപീഡനം

ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിടയാക്കിയ മൂന്നുപേർ പിടിയിൽ. അയൽവാസിയായ യുവാക്കളാണ് ഗോശാല വൃത്തിയാക്കാനെന്ന പേരിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയത്. സെപ്റ്റംബർ ഒൻപതാം തിയതിയാണ് യുപിയെ ഞെട്ടിച്ച സംഭവമുണ്ടായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read; പൊല്ലാപ്പായി ലോൺ ആപ്പുകൾ; ലോൺ നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു

യുപിയിലെ കുശിനഗറിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര ബലാത്സംഗം നടന്നത്. പതിനാറുകാരിയായ പെൺകുട്ടിയെ പശുത്തൊഴുത്ത് വൃത്തിയാക്കാൻ എന്ന പേരിൽ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു കുടിലിൽ കൊണ്ടുപോയി പീഡിപ്പിച്ചു. തടയാൻ ശ്രമിച്ച പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ഉപദ്രവിക്കുകയായിരുന്നു.

Also Read; കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പിന്നീട് യുവാവിന്റെ മറ്റ് രണ്ട് സുഹൃത്തുക്കൾ സംഭവ സ്ഥലത്തെത്തി ബലം പ്രയോഗിച്ച് പെൺകുട്ടിയെ വാഹനത്തിൽ കയറ്റി. പിന്നീട് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വെച്ച് ഇവർ മാറി മാറി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ക്രൂര പീഡനത്തിന് ശേഷം ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ പ്രതികൾ മറ്റൊരു ഗോശാലക്ക് മുൻപിൽ ഉപേക്ഷിച്ചു. ബോധം വീണ്ടെടുത്ത ശേഷം പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കപ്‌ടൻഗഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി.

Also Read; ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യവസായി ആത്മഹത്യ ചെയ്തു

പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്ത് അന്വേഷണമാരംഭിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല എന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് കേസെടുക്കാൻ തയ്യാറായതെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് വൈദ്യപരിശോധനയും പൂത്തിയാക്കി. കേസിൽ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കുശിനഗർ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here