
മണിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 21കാരന്‍ ബലാത്സംഗം ചെയ്തു. ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം. ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച തൻലോൺ സബ്ഡിവിഷനിലെ വനങ്ങളിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു പെൺകുട്ടി. തിരികെ വീട്ടിലെത്താഞ്ഞതോടെ കുടുംബം വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഖോകെൻ ഗ്രാമത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഫെർസാൾ ജില്ല സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവത്തിൽ വന്‍ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സോമി മദേഴ്‌സ് അസോസിയേഷൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യം, 10 വയസ്സുള്ള ഒരു പെൺകുട്ടിയെ ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. മാർച്ചിൽ, ഒരു ദുരിതാശ്വാസ ക്യാമ്പിന് സമീപം ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മേഖലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും നീതി ഉറപ്പാക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേഗത്തിലും കർശനമായും നടപടികൾ സ്വീകരിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

