‘രാജ്യം മുഴുവൻ ന്യൂനപക്ഷങ്ങൾ ആക്രമണങ്ങൾ നേരിടുന്നു’: മുഹമ്മദ് യൂസഫ് തരിഗാമി

രാജ്യം മുഴുവൻ ന്യൂനപക്ഷങ്ങൾ ആക്രമണങ്ങൾ നേരിടുന്നുവെന്ന് മുഹമ്മദ് യൂസഫ് തരിഗാമി. ജമ്മു കാശ്മീരിൽ ബി ജെ പി വർഗീയ നയങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജന്മുകാശ്മീരിൽ ദുഷ്കരമായ സാഹചര്യത്തിലാണ് പാർട്ടി പ്രവർത്തനം നടക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് ചെങ്കൊടി ഏന്തിയുള്ള പേരാട്ടം തുടരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധുരയിൽ നടക്കുന്ന 24 – ാം മത് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സിപിഐഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Also read: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

രക്തസാക്ഷി സ്മരണകളുണർത്തി പാർട്ടി കോൺഗ്രസ്സ് നഗരിയിൽ  ദീപശിഖ തെളിഞ്ഞു. രക്തസാക്ഷി  സ്മൃതി കുടീരങ്ങളിൽ നിന്നും  ആരംഭിച്ച ദീപശിഖാ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. തമിഴ് വിപ്ലവ ഭൂമിയിൽ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ദീപശിഖാ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചത്. തമിഴ് പൈതൃകവും പോരാട്ട ചരിത്രവും വിളിച്ചോതിയ വിവിധ തനത് കലാപ്രകടനങ്ങളും അരങ്ങേറി.

കീഴ് വെൺമണിയിൽ നിന്ന് കേന്ദ്ര കമ്മറ്റിയംഗം യു വാസുകി നയിക്കുന്ന പതാക ജാഥ ബുധനാഴ്ച രാവിലെ സമ്മേളന നഗരിയിലെത്തും. ഈ മാസം 6ന് വൻ റാലിയോടെയാണ് സമ്മേളനം സമാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News