അടുക്കളയിൽ ഒളിച്ചുകളിച്ച് മൂർഖൻ, പാമ്പ് കടിയിൽ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Snake Attack

കായംകുളം ഭരണിക്കാവ് ഇലിപ്പക്കുളം മംഗലശ്ശേരി കിഴക്കതിൽ മുജിബിൻ്റെ വീടിന്റെ അടുക്കളയിൽ ഒളിച്ച മൂർഖനെ പിടികൂടി. വീടിനുള്ളിൽ കയറിയ പാമ്പ് അടുക്കളയിലാണ് ഒളിച്ചിരുന്നത്. 13 വയസ് പ്രായവും ആറടി നീളവും ,അഞ്ചര കിലോ തൂക്കം ഉള്ള ആൺ ഇനത്തിപ്പെട്ട മൂർഖൻ പാമ്പ് രണ്ടു ദിവസമായി വീടിനുള്ളിൽ കയറി വിവിധ ഭാഗങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു.

Also Read: ലോകത്ത് രണ്ട് തവണ വംശനാശം സംഭവിച്ച ഒരേയൊരു ജീവി ഏതാണെന്ന് അറിയാമോ?

ഇന്ന് രാവിലെ വീട്ടുകാർ അടുക്കള വൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ചേര എന്ന് കരുതി കമ്പ് ഉപയോഗിച്ച് നീക്കിയപ്പോൾ വീട്ടുകാർക്ക് നേരെ പാമ്പ് പത്തി വിടർത്തി പാഞ്ഞെടുക്കുകയായിരുന്നു. അത്ഭുതകരമായിട്ടാണ് വീട്ടുകാർ പാമ്പ് കടിയിൽ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് കൊല്ലത്തു നിന്നും എത്തിയ റെസ്ക്യൂ പ്രവർത്തകൻ കൊല്ലം തട്ടാമല സന്തോഷ് കുമാർ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News