കര്‍ണാടകയില്‍ ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല ദൃശ്യങ്ങള്‍; വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താത്കാലികമായി നിര്‍ത്തി

ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താത്കാലികമായി നിര്‍ത്തി. തിങ്കളാഴ്ച വൈകിട്ട് സൂം ഓണ്‍ലൈന്‍ മുഖേനെയുള്ള കോടതി നടപടിക്കിടെയാണ് അശ്ലീല ഉള്ളടക്കമുള്ള വീഡിയോകള്‍ സ്ട്രീം ചെയ്തത്.

Also Read : ഞാൻ അപമാനിതൻ ആയി, നാളെ ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാവരുത്; ഫറൂഖ് കോളേജിനെതിരെ ജിയോ ബേബി

അജ്ഞാത ഹാക്കര്‍മാരാണ് ഇതിന് പിറകില്‍ ഉള്ളതെന്ന് സംശയിക്കുന്നു. കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്ഫോമില്‍ നുഴഞ്ഞുകയറാനുപയോഗിച്ച സെര്‍വറുകളിലൊന്ന് വിദേശത്ത് നിന്നുള്ളതാണെന്ന് സൂചനയുണ്ട്. സംഭവത്തില്‍ ബംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read : പോക്‌സോ കേസിൽ ഓഫീസുകളിൽ റെയ്‌ഡ്‌, അത് മറച്ചുവെക്കാൻ ഏഷ്യാനെറ്റ് വ്യാജവാർത്ത സൃഷ്ടിക്കുന്നു; പി വി അൻവർ എം എൽ എ

ചൊവ്വാഴ്ച രാവിലെയും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനെയുള്ള കോടതി നടപടികള്‍ തുടര്‍ന്നെങ്കിലും സിറ്റി പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോടതി അധികൃതര്‍ വീഡിയോ കോണ്‍ഫറന്‍സിങ് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News