
താനും ഇംഗ്ലണ്ടിന്റെയും റയൽ മാഡ്രിഡിന്റെയും സൂപ്പർതാരം ജൂഡ് ബെല്ലിങ്‌ഹാമും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത നിഷേധിച്ച് മിസ്സ് യൂണിവേഴ്‌സ് ഫാത്തിമ ബോഷ്. തങ്ങളെ ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടികളാണെന്നും മെക്സിക്കോ സ്വദേശിയായ മോഡൽ പറഞ്ഞു. ബെല്ലിങ്‌ഹാം മികച്ചൊരു ഫുട്ബോളർ ആണെന്ന് അറിയാമെങ്കിലും താൻ ഇംഗ്ലണ്ട് താരത്തെ കണ്ടിട്ട് പോലുമില്ലെന്ന് ബോഷ് വ്യക്തമാക്കി.
നേരത്തെ 2025ൽ തായ്‌ലൻഡിൽ വച്ച് വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ബോഷിനെയും ഇംഗ്ലണ്ട് സൂപ്പർ താരത്തെയും ചേർത്ത് പല കിംവദന്തികളും പടർന്നിരുന്നു. ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ കാണാൻ ബോഷ് പതിവായി സ്റ്റേഡിയത്തിൽ എത്താൻ തുടങ്ങിയതാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്.
Also read: ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന പതിവ് ജേഴ്‌സി ഇടില്ല; കാരണം ഇതാണ്
വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ട്. ഹാരി കെയിനും ബില്ലിങ്‌ഹാമും അടങ്ങുന്ന ഇംഗ്ലീഷ് നിരയ്ക്ക് മെസ്സിക്കും സംഘത്തിനും കടുത്ത വെല്ലുവിളി ഉയർത്താൻ സാധിക്കും എന്നാണ് പൊതുവെയുള്ള വിശ്വാസം.
Miss Universe Fatima Bosch dismisses of romance rumors with Jude Bellingham
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

