
ഇരുപത്തിയൊന്നാം വയസിൽ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയ തായ്ലന്‍ഡ് സ്വദേശിനിയാണ് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്. ഒപാല്‍ സുചാത ചൊങ്സ്രി 72-ാം ലോക സുന്ദരി പട്ടം ആണ് ചൂടിയിരിക്കുന്നത്. തെലങ്കാനയിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഫിനാലെ ചടങ്ങിൽ 2024ലെ മിസ്സ് വേൾഡ് ക്രിസ്റ്റിന പിസ്‌കോവയാണ് സുചതയെ കിരീടമണിയിച്ചത്. മിസ് എത്യോപ്യ ഹസ്സറ്റ് ഡെറിജിയാണ് ഫസ്റ്റ് റണ്ണറപ്പ്. ഇപ്പോഴിതാ ഒപാലിൻ്റെ അവസാന റൗണ്ടിലെ ഉത്തരമാണ് ശ്രദ്ധനേടുന്നത്.
ലോക സുന്ദരിപട്ടത്തിലേക്കുള്ള യാത്ര വ്യക്തിഗത കാഴ്ചപ്പാടുകളിലുള്ള സമീപനത്തില്‍ എന്ത് മാറ്റമാണ് വരുത്തിയതെന്ന വിധികർത്താക്കളില്‍ ഒരാളായ ബോളിവുഡ് താരം സോനു സൂദിന്റ ചോദ്യത്തിനു ഒപാല്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായി മാറിയത്. ‘നിങ്ങള്‍ ആരാണന്നോ ഏത് പദവിയിലാണെന്നോ പ്രായത്തിലാണെന്നോ നോക്കാതെ എന്തിനും ഒപ്പം നില്‍ക്കുന്ന ഒരാളെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ അതൊരു കുട്ടിയാകാം, ചിലപ്പോള്‍ മാതാപിതാക്കള്‍, ചിലപ്പോള്‍ മുതിർന്ന മറ്റൊരാളുമാകാം. അവര്‍ കൈമാറുന്ന ശോഭ നിങ്ങളുടെ പ്രവര്‍ത്തിയില്‍ പ്രതിഫലിപ്പിക്കുക എന്നതാണ് ചുറ്റുമുള്ള മനുഷ്യര്‍ക്കും ലോകത്തിനും നല്‍കാനാകുന്ന ഏറ്റവും വലിയ കാര്യം’, ഇതായിരുന്നു അവസാന റൗണ്ടിലെ ചോദ്യത്തിന് നൽകിയ മറുപടി.
ALSO READ: ഗർഭഛിദ്ര ഗുളികയുടെ ഉപജ്ഞാതാവ് ഫ്രഞ്ച് ശാസ്ത്രജ്ഞൻ എറ്റിയെൻ-എമിൽ ബൗലിയു അന്തരിച്ചു
ഈ വർഷം, 108 മത്സരാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. മോഡൽ നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2025ലെ മിസ്സ് വേൾഡ് കിരീടത്തിനായുള്ള മത്സരത്തിൽ അവർ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടി.
72-ാമത് മിസ്സ് വേൾഡ് ഫിനാലെയിൽ സച്ചിൻ കുംഭറിനൊപ്പം പരമ്പരാഗത ഇന്ത്യൻ ലെഹങ്ക ധരിച്ച് സ്റ്റെഫാനി ഡെൽ വാലെ (മിസ്സ് വേൾഡ് 2016) അവതാരികയായെത്തിയത്. ജാക്വലിൻ ഫെർണാണ്ടസും ഇഷാൻ ഖട്ടറും അവതരിപ്പിച്ച ഗംഭീരമായ പരിപാടിയും ശ്രദ്ധേയമായി. 72-ാമത് മിസ്സ് വേൾഡ് മത്സരത്തിന്റെ ജഡ്ജ് പാനലിൽ നടൻ സോനു സൂദ് ഉണ്ടായിരുന്നു.2025 ലെ ബ്യൂട്ടി വിത്ത് എ പർപ്പസിന്റെ ഗ്ലോബൽ അംബാസഡറായ സുധ റെഡ്ഡിയും വിധികർത്താവായിരുന്നു. മിസ്സ് വേൾഡ് ചെയർവുമൺ ജൂലിയ മോർലി സിബിഇ ആയിരുന്നു ജൂറി അധ്യക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

