‘സുചത’ സുന്ദരി! മിസ് വേൾഡിനെ പ്രഖ്യാപിച്ചു

Suchata Chuangsri

മിസ് തായ്ലൻഡ് ഒപാല്‍ സുചത ചുവാങ്ശ്രിയെ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. തെലങ്കാനയിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഫിനാലെ ചടങ്ങിൽ 2024ലെ മിസ്സ് വേൾഡ് ക്രിസ്റ്റിന പിസ്‌കോവയാണ് സുചതയെ കിരീടമണിയിച്ചത്. മിസ് എത്യോപ്യ ഹസ്സറ്റ് ഡെറിജിയാണ് ഫസ്റ്റ് റണ്ണറപ്പ്.

ഈ വർഷം, 108 മത്സരാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. മോഡൽ നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2025ലെ മിസ്സ് വേൾഡ് കിരീടത്തിനായുള്ള മത്സരത്തിൽ അവർ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടി.

72-ാമത് മിസ്സ് വേൾഡ് ഫിനാലെയിൽ സച്ചിൻ കുംഭറിനൊപ്പം പരമ്പരാഗത ഇന്ത്യൻ ലെഹങ്ക ധരിച്ച് സ്റ്റെഫാനി ഡെൽ വാലെ (മിസ്സ് വേൾഡ് 2016) അവതാരികയായെത്തിയത്. ജാക്വലിൻ ഫെർണാണ്ടസും ഇഷാൻ ഖട്ടറും അവതരിപ്പിച്ച ഗംഭീരമായ പരിപാടിയും ശ്രദ്ധേയമായി. 72-ാമത് മിസ്സ് വേൾഡ് മത്സരത്തിന്റെ ജഡ്ജ് പാനലിൽ നടൻ സോനു സൂദ് ഉണ്ടായിരുന്നു.2025 ലെ ബ്യൂട്ടി വിത്ത് എ പർപ്പസിന്റെ ഗ്ലോബൽ അംബാസഡറായ സുധ റെഡ്ഡിയും വിധികർത്താവായിരുന്നു. മിസ്സ് വേൾഡ് ചെയർവുമൺ ജൂലിയ മോർലി സിബിഇ ആയിരുന്നു ജൂറി അധ്യക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News