ലോകസുന്ദരിക്ക് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണം ; പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധികയെന്നും കരോലിന

പ്രിയങ്ക ചോപ്ര തന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വമാണെന്ന് 2022 ലെ ലോകസുന്ദരി കരോലിന ബിലാവ്‌സ്‌ക.ബോളിവുഡിന്റെ ഭാഗമാകാന്‍ താത്പര്യമുണ്ടെന്ന് കരോലിന വ്യക്തമാക്കി.നടന്മാരില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും കരോലിന പറഞ്ഞു.

Also Read: രണ്ട് കൊല്ലത്തിനകം എഐ മനുഷ്യനെ കൊല്ലാൻ തുടങ്ങും; ഋഷി സുനകിന്‍റെ ഉപദേശകൻ്റെ മുന്നറിയിപ്പ്

താന്‍ പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധികയാണെന്നും സൗന്ദര്യ സംരക്ഷണത്തിനായി അവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഫോളോ ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു.ഇന്ത്യയിലെ ഇഷ്ടഭക്ഷണം ചിക്കന്‍ ടിക്ക മസാലയും ബട്ടര്‍ ചിക്കനുമാണെന്നും കരോലിന പറഞ്ഞു.

ദില്ലിയിൽ നടന്ന മിസ് വേള്‍ഡ് 2023 വാര്‍ത്താസമ്മേളനത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരോലിന ഇക്കാര്യങ്ങള്‍ പറഞ്ഞത്.2022 മാര്‍ച്ച് 17ന് നടന്ന ലോകസൗന്ദര്യ മത്സരത്തിലാണ്  പോളണ്ടിന്റെ കരോലിന ബിലാവ്‌സ്‌ക ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Also Read: ലോകസുന്ദരിക്ക് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണം ; പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധികയെന്നും കരോലിന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News