
നഷ്ടപ്പെട്ട തന്റെ വളർത്തുനായയുമായുള്ള ഉടമസ്ഥന്റെ പുനസമാഗമത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റെഡ്ഡിറ്റിൽ നായയുടെ ഉടമയുടെ സുഹൃത്താണ് ഹൃദ്യംഗമമായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘കാണാതായ ചാർളിയെ കണ്ടെത്തി, സഹായിക്കാൻ എത്തിയ എല്ലാവർക്കും നന്ദി’ എന്ന ശീർഷകത്തോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.
കെട്ടിയിടപ്പെട്ട ചാർളി എന്ന് പേരായ നായ തന്റെ യജമാനനെ കണ്ടപ്പോൾ വാൽ ആട്ടിയും യജമാനന്റെ ദേഹത്ത് ചാടിക്കയറി സന്തോഷം പ്രകടിപ്പിക്കുന്ന നായയേയും മുട്ടുകുത്തി ഇരുന്ന് നായയെ ലാളിക്കുന്ന യജമാനനേയും വീഡിയോയിൽ കാണാൻ സാധിക്കും.
Also Read: ഇങ്ങനെ പേടിക്കാതെടാ..; ആദ്യമായി തത്തയെ കണ്ട നായയുടെ എക്സ്പ്രഷൻ വൈറല്‍
ഒരു രാത്രി മുഴുവൻ യാത്ര ചെയ്താണ് യജമാനൻ തന്റെ നായയുടെ അടുത്തേക്ക് എത്തിയത്. വീഡിയോയുടെ ഒപ്പം സംഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന മറ്റ് വിവരങ്ങൾ ഇങ്ങനെയാണ്. നായയെ കാണാതായ വിവരങ്ങൾ അറിയിച്ച് ഉടമസ്ഥൻ നോട്ടീസ് പ്രചരിപ്പിച്ചിരുന്നു. കാണാതായി എന്ന പോസ്റ്റർ ഉടമസ്ഥൻ എല്ലായിടത്തും പതിപ്പിക്കുകയും ചെയ്തു.
ഇത് കണ്ട ഒരു കട ഉടമ ഈ നായയെ മറ്റൊരാളോടൊപ്പം കണ്ട വിവരം ഉടമസ്ഥനെ അറിയിക്കുകയും ചെയ്തു. ഒരു തൊഴിലാളി നായയെ അലിഗഡിലേക്ക് കൊണ്ടുപോകുകയായിരുന്നു. പക്ഷെ കട ഉടമക്കെ ഇയാളെ അറിയാമായിരുന്നു അയാളോട് കട ഉടമ സംസാരിക്കുകയും (ഒരുപക്ഷേ ചില ഭീഷണികൾ ഉണ്ടായേക്കാം) നായയെ കണ്ടെത്തുകയുമായിരുന്നു.
Missed Charlie is found, thanks to everyone who reached out to help
byu/gitstatus indelhi
വിവരങ്ങൾ അറിഞ്ഞ ഉടമ രാത്രി മുഴുവൻ യാത്ര ചെയ്ത് തന്റെ പ്രിയപ്പെട്ട നായയുടെ അടുത്ത് എത്തുകയായിരുന്നു. കൃത്യമായി സംഭവത്തിൽ ഇടപ്പെട്ട ആ കടയുടമയേയും സഹായ മനസ്കരായ മറ്റ് ആളുകളേയും അഭിനന്ദിക്കുകയാണ് നെറ്റിസൺസ്.
“എന്റെ സുഹൃത്ത് രാത്രി യാത്ര ചെയ്തു, ഇന്ന് രാവിലെ ചാർളിയെ കണ്ടുമുട്ടി. സഹായിച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി. ഈ വിവരങ്ങൾ നിങ്ങളെ അറിയിക്കാതെ ഇരിക്കാൻ കഴിയില്ല, അതിനാൽ വീഡിയോ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചു,” പോസ്റ്റിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here