അവന്‍ വരുന്നു ശത്രുക്കളെ അടിച്ചൊതുക്കാന്‍; നാവിക സേനയുടെ ഹീറോ

ശക്തനാണ് ഒപ്പം അപകടകാരിയും, ഇന്ത്യന്‍ സേനയുടെ കരുത്തുയര്‍ത്താന്‍… പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പുമായി സമുദ്രാതിര്‍ത്ഥികളില്‍ നമുക്ക് കാവലായി ഇനി സ്റ്റെല്‍ത്ത് ഡിസ്‌ട്രോയര്‍ ഐഎന്‍എസ് ഇംഫാല്‍ ഉണ്ടാകും. ശത്രുക്കളുടെ ആയുധങ്ങളെ കൃത്യമായി കണ്ടെത്തും. അതിനായി ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ സെന്‍സറുകള്‍ ഒളിഞ്ഞിരുപ്പുണ്ട്. ഇനി കപ്പലിന് എന്തെങ്കിലും കേടുപാടുണ്ടായാല്‍ കപ്പലിന്റെ പ്രവര്‍ത്തനം നിലയ്ക്കാതിരിക്കാന്‍ സഹായിക്കുന്ന യുദ്ധ നാശ നിയന്ത്രണ സംവിധാനങ്ങളും ഉള്ള ഐഎന്‍എസ് ഇംഫാല്‍ ശത്രുക്കള്‍ക്കു ദു:സ്വപ്‌നമാവുകയാണ്.

ALSO READ:  ഇടുക്കി ജില്ലയിൽ മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ തുറക്കും

ദിവസങ്ങള്‍ക്കുള്ളില്‍ നാവികസേനയുടെ സൂപ്പര്‍ ഹീറോ നീറ്റിലിറങ്ങും. കൃത്യമായി പറഞ്ഞാല്‍ വരുന്ന 26ന്. എല്ലാ പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ വിശാഖപട്ടണം ക്ലാസിലെ മൂന്നാമത്തെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ സജ്ജമാകുമ്പോള്‍ അങ്ങ് പടിഞ്ഞാറ് പാകിസ്ഥാനില്‍ പലരുടെയും നെഞ്ചിടിപ്പ് കൂടും. കാരണം ഏത് ഭീഷണികളെയും നേരിടാന്‍ ഒരുങ്ങി തന്നെയാണ് ഭീമന്‍ തിരമാലകള്‍ക്കിടയിലേക്ക് ഐഎന്‍എസ് ഇംഫാല്‍ ഇറങ്ങി ചെല്ലുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഇംഫാല്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെ സ്മരണയ്ക്കാണ് ഈ പേര് കപ്പലിന് നല്‍കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനത്തിന്റെ പേരിലുള്ള ആദ്യ കപ്പലെന്ന പ്രത്യേകതയും ഇതിനുണ്ട്. രണ്ട് വെസ്റ്റ് ലാന്‍ഡ് സീ കിംഗ് അല്ലെങ്കില്‍ എച്ച്എഎല്‍ ധ്രുവ് ഹെലികോപ്റ്ററുകള്‍ വഹിക്കാനും ഇതിന് സാധിക്കും.

ഇതിന്റെ കേവുഭാരം 7400 ടണ്‍ ആണ്. 535 അടി നീളമുള്ള ഈ യുദ്ധക്കപ്പലിന്റെ ബീം 57 അടിയാണ്. ഡീസല്‍-ഇലക്ട്രിക് എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധക്കപ്പലാണിത്. കടലില്‍ അതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 56 നോട്ടിക്കല്‍ മൈലാണ്. മണിക്കൂറില്‍ 33 കിലോമീറ്റര്‍ വേഗതയിലാണ് ഇത് ഓടുന്നത്. അതിന്റെ റേഞ്ച് 7400 കിലോമീറ്ററാണ്. 45 ദിവസം തുടര്‍ച്ചയായി കടലില്‍ വിന്യസിക്കാവുന്ന ഈ കപ്പല്‍ ഭീമനില്‍ 50ഉദ്യോഗസ്ഥരെയും 250 നാവികരെയും വഹിക്കുകയും ചെയ്യാം. നാല് കവച ഡികോയ് ലോഞ്ചറുകള്‍, മികച്ച റഡാര്‍, കോംബാറ്റ് മാനേജ്‌മെന്റ് സംവിധാനം എന്നിവയും പ്രധാന സവിശേഷതകളാണ്.

ALSO READ: ‘​ഗവർണർക്ക് അടിയന്തര ചികിത്സ വേണം’: എ കെ ബാലൻ

32 ബരാക് എട്ട് മിസൈലുകള്‍, 16 ബ്രഹ്‌മോസ് കപ്പല്‍ വിരുദ്ധ മിസൈലുകള്‍, നാല് ടോര്‍പ്പിഡോ ട്യൂബുകള്‍, രണ്ട് അന്തര്‍വാഹിനി വിരുദ്ധ റോക്കറ്റ് ലോഞ്ചറുകള്‍, ഏഴ് തരം തോക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ധ്രുവ്, സീ കിംഗ് ഹെലികോപ്റ്ററുകള്‍ വിന്യസിക്കാന്‍ സാധിക്കും. ബ്രഹ്‌മോസ് സൂപ്പര്‍സോണിക്ക് ക്രൂയിസ് മിസൈലുകള്‍ തുടര്‍ച്ചയായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന യുദ്ധക്കപ്പിലാണിത്.

തീര്‍ന്നില്ല, ഈ യുദ്ധക്കപ്പലില്‍ ടോര്‍പ്പിഡോ ട്യൂബുകളുണ്ട്. 2 RBU-6000 ആന്റി സബ്മറൈന്‍ റോക്കറ്റ് ലോഞ്ചറുകള്‍, സുരക്ഷയ്ക്കായി ഡിആര്‍ഡിഒ നിര്‍മ്മിച്ച ഇലക്ട്രോണിക് വാര്‍ഫെയര്‍ ശക്തി ഇഡബ്ല്യു സ്യൂട്ടും ആര്‍മര്‍ ചാഫ് സിസ്റ്റവും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഐഎന്‍എസ് ഇംഫാലില്‍ 32 എയര്‍ ബരാക് മിസൈലുകള്‍ വിന്യസിക്കാന്‍ കഴിയും. 16 കപ്പല്‍വേധ അല്ലെങ്കില്‍ ലാന്‍ഡ് അറ്റാക്ക് ബ്രഹ്‌മോസ് മിസൈലുകള്‍, 76 എംഎം ഒടിഒ മെരാള പീരങ്കി, നാല് എകെ 603 സിഐഡബ്ല്യുഎസ് തോക്കുകളും ഈ യുദ്ധക്കപ്പലില്‍ സ്ഥാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News