ഗോവയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയ 19കാരനെ കാണാനില്ല, ബന്ധുക്കൾ ഗോവയിലേക്ക് തിരിച്ചു

ഗോവയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയ 19കാരനെ കാണാനില്ലെന്ന് പരാതി. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയ് രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ഗോവയിലേക്ക് പോയത്. 29 നാണ് ഇവർ വൈക്കത്ത് നിന്ന് ഗോവക്ക് പോയത്. 30ന് ഗോവയിൽ എത്തി പുതുവൽസര ആഘോഷത്തിന് ശേഷം സഞ്ജയെ കാണാതാവുകയായിരുന്നു. ഗോവ പൊലീസിന് വിവരം കൈമാറിയെങ്കിലും ഇതുവരേക്കും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സഞ്ജയുടെ ബന്ധുക്കൾ ഗോവയിലേക്ക് തിരിച്ചു.

ALSO READ: നവകേരള സദസ് : പരാതികള്‍ പരിഹരിക്കാനുള്ള സഹകരണവകുപ്പിന്റെ വണ്‍ടൈം സെറ്റില്‍മെന്റിനുള്ള പരിധി നീട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali