ചിക്കുവിനെ കണ്ടെത്തി നല്‍കിയാല്‍ 1 ലക്ഷം രൂപ നല്‍കാം; നഗരത്തില്‍ വൈറലായി പൂച്ചയെ കാണാതായ പോസ്റ്റര്‍

വീട്ടില്‍ വളര്‍ത്തിയ പൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ദമ്പതിമാര്‍. നോയിഡ സ്വദേശിയായ അജയ് കുമാറും ഭാര്യ ദീപയുമാണ് പേര്‍ഷ്യന്‍ പൂച്ചയായ ‘ചീക്കു’വിനെ കാണാനില്ല എന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ‘ചീക്കു’വിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപയും അവര്‍ വാഗ്ദാനം ചെയ്തു.

ഡിസംബര്‍ 24 മുതലാണ് ചീകുവിനെ കാണാതായത്. ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചീക്കു പുറത്തേക്ക് ചാടിയിറങ്ങി പാര്‍ക്കിങ് ഏരിയയിലേക്ക് നടക്കുന്ന സി.സി.ടി.വി. ദൃശ്യം അന്വേഷണത്തിനിടെ ഇവര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് സെക്ടര്‍ 58 പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി.

Also Read : ബലാത്സംഗം ചെയ്തു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, കുട്ടികളെപ്പോലും ദുരൂപയോഗം ചെയ്തു; ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകൻ ടിബി ജോഷ്വക്കെതിരെ ബിബിസി അന്വേഷണം

തുടര്‍ന്നും ഫലമൊന്നും ഇല്ലാതായതോടെ ചീക്കുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ മതിലുകളിലും പോസ്റ്റുകളിലും അജയ്കുമാര്‍ ഒട്ടിച്ചു. ചീക്കുവിന്റെ ചിത്രം ഉള്‍പ്പെടെ പോസ്റ്ററിലുണ്ട്. പതിനായിരം മുതല്‍ 50,000 രൂപവരെയാണ് ഒരു പേര്‍ഷ്യന്‍ പൂച്ചയുടെ ഇന്ത്യയിലെ വില.

‘എന്നെക്കാളും എന്റെ ഭാര്യയോടായിരുന്നു അവന് കൂടുതല്‍ അടുപ്പം. ചീക്കു ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവനില്ലാത്ത ഓരോ നിമിഷവും തള്ളിനീക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ഒരു ദിവസം ഞങ്ങളുടെ ഫ്ളാറ്റിന്റെ പടികയറി അവന്‍ വരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആറ് മാസം മുമ്പ് ഇതുപോലെ കാണാതായിട്ട് അവന്‍ തിരികെ വന്നിട്ടുണ്ട്’, അജയ്കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News