കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കാട്ടാക്കടയിലേക്ക് പോയ ബസില്‍ നിന്നാണ് ഗോവിന്ദിനെ കണ്ടെത്തിയത്.  കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.  കാട്ടാക്കട ചിന്താലയ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്.  വെള്ളിയാ‍ഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ മകനാണ്. കാട്ടാക്കട ഡിപ്പോയിലെ RNE 522  നമ്പര്‍ ബസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ALSO READ: ഒന്നും പ്ലാൻ ചെയ്ത് സംഭവിക്കുന്നതല്ല; സ്വാഭാവികമായി വന്നു പോകുന്നതാണ്: പുതിയ സിനിമയുടെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി

പതിമൂന്നുകാരനെ ബാലരാമപുരത്ത് വെച്ച് വനിതാ കണ്ടക്ടര്‍ കണ്ടിരുന്നു. കുട്ടി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കര – ബാലരാമപുരം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

ALSO READ: കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ ബാലരാമപുരത്ത് വനിതാ കണ്ടക്ടര്‍ കണ്ടതായി വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here