കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. നിലവില്‍ കുട്ടി ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലുണ്ട്. കുട്ടി തനിയെ ബസ് കയറി പോയതെന്നാണ് വിവരം. ഒറ്റയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ കയറി യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ കണ്ട കണ്ടക്ടര്‍ സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.

READ ALSO:തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; 100 കിലോയോളം കഞ്ചാവ് പിടികൂടി

വാരപ്പെട്ടി ഇഞ്ചൂരില്‍ താമസിക്കുന്ന അളകനന്ദ പ്രേംകുമാര്‍ (12) എന്ന കുട്ടിയെയാണ് ശനി പകല്‍ മൂന്നുമുതല്‍ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് അളകനന്ദ.

READ ALSO:തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പാര്‍ലര്‍ ഉടമ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here