ദേ എന്റെ ഗോർഡ! കാണാതായ വളർത്തുനായ ലോകകപ്പ് വിജയം ‘ആഘോഷിക്കുന്നത്’ ലൈവിൽ കണ്ട് ഉടമസ്ഥ

Missing Dog Reunites With Family

വളർത്തുനായയെ കാണാതായ വിഷമത്തിലായിരുന്നു മെക്സിക്കൻ വനിത അലയാന്ദ്ര ഗാർഷ്യ. 6 വയസുള്ള പെൺനായ ‘ഗോർഡ’യെ ഒരു മാസം മുൻപാണ് അലയാന്ദ്രയ്ക്ക് നഷ്ടപ്പെടുന്നത്. എന്നാലിപ്പോൾ അപ്രതീക്ഷിതമായി തന്റെ നായയെ അലയാന്ദ്ര ഗാർഷ്യ കണ്ടെത്തിയിരിക്കുകയാണ്. അതും ഫുട്ബോൾ ലോകകപ്പിനിടെ!

ഫുട്ബോൾ ആരാധകരോടൊപ്പം തന്റെ നായ ലോകകപ്പ് വിജയം ‘ആഘോഷിക്കുന്നത്’ കണ്ട ഞെട്ടൽ അലയാന്ദ്രയ്ക്ക് മാറിയിട്ടില്ല. ചൊവ്വാഴ്ച ഇക്വഡോറിനെ 2-0 ന് മെക്സിക്കോ പരാജയപ്പെടുത്തിയിരുന്നു. മെക്സിക്കോയുടെ വിജയത്തിനു ശേഷം, മെക്സിക്കൻ ആരാധകർ നടത്തിയ വിജയാഹ്ലാദത്തിന്റെ തത്സമയ സംപ്രേഷണത്തിലാണ് നഷ്ടപ്പെട്ട തന്റെ വളർത്തുനായയെ അലയാന്ദ്ര കണ്ടത്. നായയെ എടുത്തുയർത്തി ആഹ്ലാദം പങ്കുവയ്ക്കുന്ന മെക്സിക്കോ ആരാധകരുടെ വീഡിയോ ദൃശ്യം അലയാന്ദ്രയെ ശരിക്കും ഞെട്ടിച്ചു.

മെയ് 24 ന് ആണ് ഗോർഡയെ കാണാതാകുന്നത്. സിയുഡാഡ് വിക്ടോറിയ, തമൗലിപാസിലെ വീട്ടിൽ നിന്ന് നായ അപ്രത്യക്ഷമാവുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം അലയാന്ദ്ര അധികൃതരെ ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ നായയെ കണ്ടെത്താനായില്ല.

ALSO READ: ബോസ്നിയയ്ക്കെതിരെ രണ്ട് ​ഗോളുകൾ നേടി യുഎസ്എ പ്രീക്വാർട്ടറിൽ

ഇതിനിടെയാണ് ഒരു മാസത്തിന് ശേഷം ടിവിയിലൂടെ ഉടമ നായയെ വീണ്ടും കണ്ടത്. ആയിരക്കണക്കിനാളുകൾ ആഹ്ലാദ പ്രകടനത്തിൽ ഉണ്ടായിരുന്നു. ‘നായ പോലും സന്തോഷിക്കുന്നു’ എന്ന് നായയെ എടുത്തുയർത്തി ആരാധകർ പറയുന്നത് വീഡിയോയിൽ കേൾക്കാം. അവസാനമായി നായയെ കണ്ട സ്ഥലത്ത് നിന്ന് ഒമ്പത് മൈൽ അകലെ ആയിരുന്നു ഈ ലൈവ് സ്ട്രീമിങ്.

ഉടൻ തന്നെ വീട്ടുകാർ നായയെ തേടി സംഭവസ്ഥലത്തെത്തി. ഒടുക്കം അലയാന്ദ്രയ്ക്ക് ഗോർഡയെ തിരിച്ചുകിട്ടി. ​ഗോർഡയെ തിരിച്ചുകിട്ടിയ സന്തോഷം അലയാന്ദ്ര സമൂഹ മാധ്യമങ്ങിൽ പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് ഗോർഡയെ കണ്ടപ്പോൾ ഒരേസമയം കരയാനും ചിരിക്കാനും കെട്ടിപ്പിടിക്കാനും ശകാരിക്കാൻ പോലും തോന്നിയെന്നായിരുന്നു അലയാന്ദ്രയുടെ പ്രതികരണം. ലൈവ് സ്ട്രീമിന് നന്ദിയെന്നും തനിക്ക് തന്റെ ​ഗോർഡയെ തിരിച്ചുകിട്ടിയെന്നും അവർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News