‘ആ നാടകവും പൊളിഞ്ഞു’; നെന്മാറയിലെ സുബൈർ അലിയുടെ തിരോധാനം, സുബൈർ അലി പോയത് ലീവ് രേഖപ്പെടുത്തിയ ശേഷം

നെന്മാറ പഞ്ചായത്തിൽ സിപിഐഎമ്മിനെതിരെ തിരോധാന നാടകം നടത്തി കോൺഗ്രസ്‌, ബിജെപി കൂട്ടുക്കെട്ട്‌. മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് പാലക്കാട് നെന്മാറയിൽ സിപിഐഎമ്മിനെതിരെ കോൺഗ്രസും ബിജെപിയും ചേർന്ന് തിരോധാന നാടകം നടത്തിയത്. എന്നാൽ ഈ നാടകത്തിന് അധികം ആയുസ്സുണ്ടായില്ല. നെന്മാറ പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി സുബൈർ അലി കഴിഞ്ഞ ദിവസം ഓഫീസിൽ കത്തെഴുതിവച്ച്‌ ‘തിരോധാന’ നാടകം നടത്തിയിരുന്നു. എന്നാൽ സുബൈർ അലി പോയത് ലീവ് രേഖപ്പെടുത്തിയെന്ന് രേഖകൾ പറയുന്നു. ഓഫീസിലെ ഹാജർ രജിസ്റ്ററിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

Also Read; സ്ത്രീകളെ വേട്ടയാടുന്നു, കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു: കോൺഗ്രസിനെതിരെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ

നെന്മാറ പഞ്ചായത്ത് പ്രസിഡന്റിന്റെയും അസിസ്റ്റന്റ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ നടക്കുന്ന അഴിമതിയെ ചോദ്യം ചെയ്തതോടെയാണ് സിപിഐഎമ്മിനെ വ്യാജ തിരോധാന നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. പഞ്ചായത്ത് സ്ഥാപിച്ച ലൈറ്റുകളുടെ എണ്ണത്തിൽ വൻ കുറവ് വന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സിപിഐഎം നേതാക്കൾക്കെതിരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയും കത്ത് എഴുതി വെച്ച് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലി മധുരൈയിലേക്ക് പോയി എന്നാണ് കഥ. അപ്പോഴും സെക്രട്ടറിക്ക് ലീവ് നൽകിയ ശേഷം പഞ്ചായത്തിൽ നിന്ന് ഇറങ്ങിയ സുബൈർ അലിയെ എങ്ങനെ കാണാതായി എന്ന ചോദ്യം ബാക്കിയാണ്. പഞ്ചായത്തിൽ നിന്നിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സുബൈർ അലിയെ കാണാനില്ലെന്ന് കാട്ടി നെന്മാറ പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ്‌ സുബൈർ അലിയെ മധുരയിൽ കണ്ടെത്തിയത്‌. ബിജെപിയും കോൺഗ്രസും നടത്തുന്ന അഴിമതിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ്‌ ഇത്തരത്തിലുള്ള നാടകം ആസൂത്രണം ചെയ്‌തതെന്നാണ് സിപിഐഎം നേതാക്കൾ പറയുന്നത്.

Also Read; മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News