തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുംബൈയില്‍

തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി. കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മുംബൈ പനവേലില്‍ കണ്ടെത്തിയത്. ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.

also read- ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകള്‍ നടത്തുവാന്‍ കഴിയും; പുതിയ സേവനവുമായി സഹേൽ ആപ്പ്

പനവേലിലുള്ള ഒരു ടൂറിസ്റ്റ് ഹോമില്‍ കുട്ടികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ നാട്ടിലെത്തിക്കാന്‍ പൊലീസ് തയ്യാറെടുപ്പ് തുടങ്ങി. കൂര്‍ക്കഞ്ചേരി ജെപിഇ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നു പേരെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. സെറാ, മാളവിക, ഫഹദ് എന്ന വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.

also read- ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ്

രാവിലെ സ്‌കൂളിലേക്ക് പോകുന്നു എന്നു പറഞ്ഞ് പോയതായിരുന്നു വിദ്യാര്‍ത്ഥികള്‍. യൂണിഫോം ധരിച്ച് കുട്ടികള്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടികള്‍ മുംബൈയിലെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News