കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽ നിന്നും

കോട്ടയം കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽ നിന്നുമാണ് കണ്ടെത്തിയത്. കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെയായിരുന്നു കാണാതായത്.

Also Read; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 35 വർഷം തടവ് ശിക്ഷ വിധിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

ഏന്തയാർ കപ്പിലാമൂട്, കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ കാണാതായത്. ഇരുവരും നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. സ്കൂളിൽ നിന്നും പോയ കുട്ടികൾ വീട്ടിലെത്താത്തതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാർക്കും, പൊലീസിനും അഭിനന്ദനം അറിയിച്ച് മന്ത്രി വിഎൻ വാസവൻ.

Also Read; തൃശൂരിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; സ്വർണ്ണ വ്യാപാരി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News