
എറണാകുളം ഫോർട്ട്കൊച്ചിയിൽ നിന്നും കാണാതായ മൂന്നു കുട്ടികളെ തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇവരെ എത്തിച്ചു.
കളിച്ചുകൊണ്ട് നിന്നപ്പോൾ ആരോ ബോധം കെടുത്തി എന്നും, ബോധം വന്നപ്പോൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി എന്നുമാണ് കുട്ടകളുടെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കുട്ടികളുടെ മാതാപിതാക്കളോട് തമ്പാനൂരിൽ എത്താൻ നിർദ്ദേശം നൽകി.
Also Read: സമൂഹമാധ്യമം വഴി ദേശവിരുദ്ധ പ്രസ്താവന: അഖിൽ മാരാർക്കെതിരെ പരാതി
ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ ഫോർട്ട്കൊച്ചി ലാസർ മാർക്കറ്റിന് സമീപത്തു നിന്നും സഹോദരങ്ങളായ രണ്ട് പേരടക്കം മൂന്ന് കുട്ടികളെ കാണാതായത്. ഫോർട്ടു കൊച്ചി ചെറളായിക്കടവിലെ മുഹമ്മദ് അഫ്രീദ്, ഹാഫിസ്, ആദിൽ എന്നിവരെയാണ് കാണാതായത്. ഇതിൽ മുഹമ്മദ് അഫ്രീദ്, ആദിൽ മുഹമ്മദ് എന്നിവർ മട്ടാഞ്ചേരി റ്റി ഡി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. മുഹമ്മദ് അഫ്രീദിന്റെ സഹോദരൻ മുഹമ്മദ് ഹഫീസ് മട്ടാഞ്ചേരി ഗുജറാത്തി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here