മിഷൻ ബേലൂർ മഘ്‌ന ആറാം ദിവസത്തിൽ; പിന്മാറാതെ ദൗത്യസംഘം

ബേലൂര്‍ മഘ്‌നയെ പിടികൂടാൻ സജീവ ശ്രമം തുടരുന്നു. കാട്ടാന പനവല്ലി എമ്മഡി വനമേഖലയിലാണ് കാട്ടാനയുടെ സാന്നിദ്ധ്യം ഇപ്പോഴുള്ളത്‌. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ്‌ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കർണ്ണാടകയിൽ നിന്നുള്ള വനപാലകരും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്‌.

Also Read; കേരളത്തിലെ എൻസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല: മന്ത്രി എ കെ ശശീന്ദ്രൻ

ജനവാസ മേഖലയോട്‌ ചേർന്നുള്ള വന പ്രദേശത്താണ്‌ ആനയിപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്. വനം വകുപ്പ്‌ ദൗത്യ സംഘം ആനക്ക്‌ പിന്നാലെയുണ്ട്. എമ്മഡി തിരൂർ കുന്ന് ഭാഗങ്ങളിൽ നിന്നാണ് ഒടുവിൽ സിഗ്നൽ ലഭിച്ചിട്ടുള്ളത്. ഇന്ന് ദൗത്യത്തിൽ ഡോ. അരുൺ സക്കറിയയും പങ്കെടുക്കുന്നുണ്ട്‌. മുന്‍പ് ഇതേ കാട്ടാനയെ ബേലൂരിൽ നിന്ന് പിടികൂടിയ കര്‍ണ്ണാടക വനപാലക സംഘാംഗങ്ങളും ദൗത്യ സംഘത്തിനോടൊപ്പമുണ്ട്. ഇന്നലെ രാത്രിയോടെ പനവല്ലി ആദണ്ഡയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയിരുന്നെങ്കിലും നാശനഷ്ടമൊന്നും ഉണ്ടായില്ല. കാർ യാത്രികരായ യുവാക്കൾ ആനക്ക്‌ മുന്നിൽപ്പെടുകയും ചെയ്തിരുന്നു.

Also Read; സംഗീത – നൃത്ത വേദികളിൽ തിളങ്ങിയ മലയാളി സംഗീതജ്ഞ ചെന്നൈയിൽ അന്തരിച്ചു; അന്ത്യം ആരോരുമില്ലാതെ

ദൗത്യം ഇന്നേക്ക്‌ ആറ്‌ ദിവസങ്ങൾ പിന്നിടുകയാണ്‌. അടിക്കാടുകളും മറ്റും കാട്ടിനുള്ളിൽ മയക്കുവെടിവെക്കാനുള്ള ശ്രമങ്ങൾക്ക്‌ തിരിച്ചടിയാണ്‌. കൂടെയുള്ള മറ്റൊരു മോഴയാന വനപാലകർക്ക്‌ നേരെ തിരിയുന്നതും പ്രതിസന്ധിയാണ്‌. അനുയോജ്യ സാഹചര്യം വരെ ആനയെ പിന്തുടരാനും ട്രാക്കുചെയ്യാനുമാണ്‌ വനം വകുപ്പ്‌ ശ്രമിക്കുന്നത്‌. പ്രാദേശിക വാച്ചർമ്മാരുൾപ്പെടെ അൻപതോളം പേർ വനത്തിനകത്ത്‌ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News