മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സുപ്രധാനമായൊരു കാമ്പയ്നിനാണ് തുടക്കം കുറിച്ചത്; മന്ത്രി വീണാ ജോര്‍ജ്

മിഷന്‍ ഇന്ദ്രധനുഷ് യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വച്ച് മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . വാക്‌സിനേഷനില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കൃത്യസമയത്ത് വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയ ആസാം സ്വദേശിനി മൂന്ന് വയസുകാരി മാഹിയായ്ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.നിരവധി ആരോഗ്യ വകുപ്പ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

also read: കൊവിഡ് ആയത് കൊണ്ട് ആരും വന്നില്ല ‘പാർട്ടിയിലെ ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്’, ഞാനാണ് ദഹിപ്പിച്ചത്: നിഖില വിമൽ

ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്.ഒട്ടേറെ രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ പതിറ്റാണ്ടുകളായി ദീര്‍ഘവീക്ഷണത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല രോഗങ്ങളേയും ചെറുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതില്‍ നിന്നും നമ്മള്‍ പിന്നോട്ട് പോകാന്‍ പാടില്ല എന്നും മന്ത്രി പറഞ്ഞു. മന്ത്രി ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കി.

also read: എ കെ ശശി ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍

മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം പേരൂര്ക്കട ജില്ലാ മാതൃകാ ആശുപത്രിയില് വച്ച് നിർവഹിച്ചു. സംസ്ഥാനത്തെ സംബന്ധിച്ച് സുപ്രധാനമായൊരു കാമ്പയ്നിനാണ് ഇന്ന് തുടക്കം കുറിച്ചത്. ദേശീയ വാക്‌സിനേഷന് പട്ടിക പ്രകാരം വാക്‌സിന് എടുക്കുവാന് വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പൂര്ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന് പട്ടിക പ്രകാരം വാക്‌സിന് എടുത്തിട്ടില്ലാത്ത ഗര്ഭിണികളും വാക്‌സിന് സ്വീകരിക്കേണ്ടതാണ്.
സര്ക്കാര് ആശുപത്രികള്, ആരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളിലും ഗുണഭോക്താക്കള്ക്ക് എത്തിച്ചേരുവാന് സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷന് നല്കുന്നതാണ്. കൂടാതെ എത്തിപ്പെടാന് ബുദ്ധിമുട്ടുളള ദുര്ഘട സ്ഥലങ്ങളില് മൊബൈല് ടീമിന്റെ സഹായത്തോടെ വാക്‌സിനേഷന് നല്കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. 10,086 സെഷനുകളാണ് പ്ലാന് ചെയ്തിരിക്കുന്നത്. അതില് 289 എണ്ണം മൊബൈല് സെഷനുകളാണ്.
ആഗസ്റ്റ് 7 മുതല് 12 വരെയാണ് ഒന്നാംഘട്ട വാക്‌സിന് നല്കുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബര് 11 മുതല് 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര് 9 മുതല് 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന് നല്കുന്ന ദിവസങ്ങള് ഉള്പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല് വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം.

also read: ഓണ്‍ലൈനായി വിസയിലെ വ്യക്തിഗത വിവരങ്ങള്‍ മാറ്റാം; അറിയിപ്പുമായി യു എ ഇ അധികൃതർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News