മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; രണ്ടാം ഘട്ടത്തിന് തുടക്കമായി

പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്തവര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രത്യേക തീവ്രയജ്ഞ പരിപാടിയായ മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 യുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പൊതുഅവധികള്‍ ഒഴിവാക്കിയായിരിക്കും സെപ്റ്റംബര്‍ 16 വരെ നീണ്ടു നില്‍ക്കുന്ന രണ്ടാംഘട്ടം പൂര്‍ത്തിയാക്കുക.

മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് നടപ്പിലാക്കുക. ആഗസ്റ്റ് 7 ന് ആരംഭിച്ച ഒന്നാം ഘട്ടം വിജയമായി പൂര്‍ത്തിയാക്കിയിരുന്നു. ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കുമാണ് വാക്സിനേഷന്‍ നല്‍കിയത്. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതില്‍ 18,389 ഗര്‍ഭിണികള്‍ക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കുമാണ് വാക്സിനേഷന്‍ നല്‍കിയത്.

READ MORE:രണ്ട് ചക്രവാതചുഴി; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, കേരളത്തിൽ 5 നാൾ മഴ തുടരും

വാക്‌സിനേഷന്‍ നല്‍കുന്നതിനായ് സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും കൂടാതെ എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കായി മൊബൈല്‍ യൂണിറ്റും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം വാക്സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 9 മുതല്‍ 14 വരെയായിരിക്കും പദ്ധതിയുടെ മൂന്നാംഘട്ടം നടക്കുക.

READ MORE:ആ പ്രമുഖ നടൻ്റെ ഇടപെടൽ മോശം, എൻ്റെ സുഹൃത്തിൻ്റെ സിനിമയിൽ അയാൾ ഇടപെട്ടു: വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here