അരിക്കൊമ്പനെ 25ന് മയക്കുവെടി വെക്കും

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കട്ടുകൊമ്പനെ പിടികൂടാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. കൊമ്പനെ 25ന് മയക്കുവെടി വെക്കും.

ദൗത്യത്തെ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രാവിലെ 4 മണിക് തുടങ്ങുന്ന ദൗത്യം 8 മണിയോടെ അവസാനിപ്പിക്കും. ദൗത്യം നടക്കുന്ന 25ന് ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ 144 പ്രഖ്യാപിക്കും. അഥവാ 25ലെ ദൗത്യം പരാജയപ്പെട്ടാൽ 26ന് വീണ്ടും ശ്രമം തുടരുമെന്നും യോഗം തീരുമാനിച്ചു.

ആനയെ പിടികൂടാൻ ഉള്ള ദൗത്യസംഘത്തിലെ വിക്രം എന്ന കുങ്കിയാന ഇടുക്കിയിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലായി മൂന്ന് കുങ്കിയാനുകളും 26 അംഗ ആർആർടി സംഘവും ഇടുക്കിയിലെത്തും. ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം റേഷൻ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി അരികൊമ്പനെ ആകർഷിച്ച് പിടികൂടാനാണ് പദ്ധതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here