ലോകകപ്പിന് മുകളില്‍ കാല് കയറ്റിവച്ച് മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ലോകകപ്പ് വിജയത്തിന് പിന്നാലെ ഓസീസ് താരം മിച്ചല്‍ മാര്‍ഷിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം.ലോകപ്പിന് മുകളില്‍ രണ്ട് കാലുകളും കയറ്റിവെച്ചിരിക്കുന്ന താരത്തിന്റെ ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ മാര്‍ഷിനെതിരെ തിരിഞ്ഞത്.
ഡ്രസ്സിങ് റൂമിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ നായകന്‍ പാറ്റ് കമിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിലാണ് കിരീടത്തിന് മുകളില്‍ കാല്‍ വെച്ചിരിക്കുന്ന മിച്ചല്‍ മാര്‍ഷിന്റെ ചിത്രവും ഉള്‍പ്പെട്ടത്.

Also Read: ലോകകപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കി രോഹിത് ശര്‍മ്മ

ലോകകപ്പ് ട്രോഫിയോടുള്ള അനാദരവാണ് ഓസീസ് താരത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നത്. ഓസ്ട്രേലിയ ലോകകപ്പ് നേടി മണിക്കൂറുകള്‍ക്കകമാണ് ഈ ചിത്രത്തിന്റെ പേരില്‍ വിവാദം ഉണ്ടായിരിക്കുന്നത്. ഓസ്ട്രലിയന്‍ ടീം താമസിച്ചരുന്ന ഹോട്ടലിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ടീം അംഗങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും ചിത്രത്തില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here