ഡൽഹിക്ക് വലിയ തിരിച്ചടി: മിച്ചൽ സ്റ്റാർക്ക് ഐപിഎൽ 2026 ആരംഭത്തിൽ കളിക്കില്ല!

ഓസ്‌ട്രേലിയൻ താരങ്ങളുടെ പിന്മാറ്റത്തിൽ ഉലഞ്ഞ് ഐപിഎൽ ഫ്രാഞ്ചൈസുകൾ. പാറ്റ് കമ്മിൻസ്, ഹെയ്സൽവുഡ് , നഥാൻ എല്ലിസ് ഏന്നീ പേസ് ബൗളർമാർക്ക് പിന്നാലെ മിച്ചൽ സ്റ്റാർക്കും സീസണിന്റെ തുടക്കത്തിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. തിരക്കേറിയ അന്താരാഷ്ട്ര ക്രിക്കറ്റ് ടൈം ടേബിളും പരിക്കുകളും പരിഗണിച്ചാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഈ തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്.

Also Read: പകരക്കാരനില്ലാത്ത താരം; സഞ്ജു സാംസണിനെ പുകഴ്ത്തി രാജസ്ഥാൻ നായകൻ

ഇടങ്കയ്യൻ പേസർ ആയ സ്റ്റാർക്ക് ആദ്യ ഘട്ടത്തിൽ നിന്നും പിൻവാങ്ങിയത് അദ്ദേഹത്തിന്റെ ടീമായ ഡൽഹി ക്യാപിറ്റൽസിനു വലിയ തിരിച്ചടിയാകാൻ ഇടയുണ്ട്. ഇന്നിങ്സിന്റെ തുടക്കത്തിൽ സ്വിങ് ബൗളിംഗ് കൊണ്ടും അവസാന ഓവറുകളിൽ കൃത്യത കൊണ്ടും എതിരാളികളെ കുഴക്കുന്ന സ്റ്റാർക്കിന് പകരക്കാരനെ കണ്ടെത്തുക ആദ്യ കിരീടം തേടുന്ന ടീമിന് പ്രയാസകരമാവും. മാർച്ച് 28 മുതൽ മേയ് 31 വരെ രാജ്യത്തിൻറെ പല ഭാഗങ്ങളിലുമായ് നടക്കുന്ന ടൂർണമെന്റ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രധാന ടൂർണമെന്റുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News