ഒരു മുറി നാരങ്ങ എടുത്തോളൂ; മിക്സി ഇനി പളുപളാ തിളങ്ങും…

മിക്സി ഇല്ലാത്ത അടുക്കളകൾ കുറവായിരിക്കും. പലർക്കും വലിയ ഒരു ആശ്വാസം ആണ് ഇവ. എന്നാൽ ഇതൊക്കെ വൃത്തിയാക്കാൻ ആണ് ആളുകൾ പാടുപെടുന്നത്. കറ വല്ലതും പിടിച്ചാൽ പിന്നെ പറയുകയും വേണ്ട. അതുപോലെ തന്നെ പതിയെ ഇതിന്റെ പെർഫോമൻസിലും മാറ്റം വരും. പണിയെടുക്കുന്നത് കൊണ്ടാണ്. എത്ര പഴയ ലുക്കും പുത്തൻ ആക്കി മാറ്റാൻ ഒരു മുറി നാരങ്ങ മതി. എങ്ങനെ ആണെന്ന് അല്ലെ …

മിക്സിയുടെ ജാറിൽ കുറച്ച് നാരങ്ങയുടെ നീര് ഒഴിക്കാം. ഇത് കുറച്ചു നേരം മാറ്റി വയ്ക്കാം. ശേഷം വെള്ളമൊഴിച്ച് ഒരു സ്ക്രബർ ഉപയോഗിച്ച് കഴുകി കളയാം.

നാരങ്ങയുടെ തൊലി ഉപയോഗിച്ച് ജാറിൻ്റെ പുറംഭാഗം ഉരയ്ക്കാം. ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുക കളയാം. ഇത് മിക്സിയിലെ കറകളും ദുർഗന്ധവും അകറ്റാൻ സഹായിക്കും.

ALSO READ: ‘നമസ്‌തേ തുര്‍ക്കി’; പൊതുനിരത്തിൽ സാരിയുടുത്ത് റഷ്യന്‍ യുവതി; വീഡിയോയ്ക്ക് വരുന്ന കമന്റുകൾ കണ്ടോ

മിക്സി വൃത്തിയാക്കുമ്പോൾ, ജാറിൻ്റെ ബ്ലേഡുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. നാരങ്ങയുടെ നീര് അമിതമായി ഉപയോഗിക്കരുത്, ഇത് മിക്സിക്ക് കേടുപാടുകൾ വരുത്തിയേക്കാം. ഈ രീതിയിൽ മിക്സി വൃത്തിയാക്കുന്നത്, മിക്സിയുടെ ആയുസ് വർധിപ്പിക്കാനും സഹായിക്കുന്നു. ഇതൊരു ലളിതമായ മാർഗ്ഗമാണ്, ഇത് മിക്സി എപ്പോഴും വൃത്തിയായും പുതിയതായും നിലനിർത്താൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News