മിസോറാം വോട്ടെണ്ണല്‍; മാറി മറിഞ്ഞ് ലീഡ് നില

മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് കേവലഭൂരിപക്ഷത്തില്‍ എത്തിയെങ്കിലും വീണ്ടും ലീഡ് നില കുറഞ്ഞു. ആ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മിസോ നാഷണല്‍ ഫ്രണ്ടിന് ചെറിയ മുന്‍തൂക്കം ലഭിച്ചിരുന്നു. നിലവില്‍ 11 സീറ്റുകളില്‍ എംഎന്‍എഫും 16 സീറ്റുകളില്‍ സോറം നാഷണല്‍ മൂവ്‌മെന്റും ലീഡ് ചെയ്യുകയാണ്. 21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തൂക്കുമന്ത്രി സഭയായിരിക്കും മിസോറാമിലെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളികളയുകയാണ് മിസോറാം മുഖ്യമന്ത്രി സോറംതംഗ.

ALSO READ: മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയാളെ കോഹ്ലിയുടെ റസ്റ്റോറന്റില്‍ കയറ്റിയില്ല; ആരോപണവുമായി തമിഴ്‌നാട് സ്വദേശി, വീഡിയോ

സോറംതംഗയുടെ സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടെണ്ണലില്‍ ആദ്യം ഘട്ടം മുതല്‍ തന്നെ ഉയര്‍ന്ന് കാണാം. സെഡ്പിഎം മുന്നേറ്റം ഉണ്ടാക്കുമെന്നും തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here