പറയാനുള്ളത് നിയമപരമായി പറയും; എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു

തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഒന്നും പ്രതികരിക്കാനില്ലെന്നും നിയമപരമായി നേരിടുമെന്നും എം കെ കണ്ണന്‍ പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യമുണ്ടായെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും എം കെ കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

എം കെ കണ്ണനില്‍ നിന്ന് ഇഡിയാണ് മൊഴിയെടുത്തത്. രണ്ടാം തവണയാണ് എം കെ കണ്ണന്‍ ഇഡി ഓഫീസില്‍ ഹാജരായത്. കേസെടുക്കുമെന്നും ജിയിലിലടയ്ക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ നേരത്തെ ഭീഷണിപ്പെടുത്തിയതായി എംകെ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read : ഗായിക ബിന്നി കൃഷ്ണകുമാറിന്റെ പാട്ട് കേട്ട് ജീവനുംകൊണ്ടോടി പൂച്ച ; കാഴ്ചക്കാരെ ചിരിപ്പിച്ച് വീഡിയോ വൈറൽ

രാവിലെ 11 മണിയോടെയാണ് എം കെ കണ്ണന്‍ ഇഡി ഓഫീസില്‍ ഹാജരായത്. ഈ ഡി ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ രണ്ടാം തവണയും മൊഴിയെടുക്കാന്‍ എത്തിയതെന്ന് എം കെ കണ്ണന്‍ പറഞ്ഞു.കഴിഞ്ഞ 25 നായിരുന്നു എം കെ കണ്ണനെ ആദ്യം ഇഡി വിളിച്ചുവരുത്തി മൊഴിയെടുത്തത്.7 മണിക്കൂര്‍ ഓഫീസില്‍ ഇരുത്തിയിട്ട് മൂന്നര മിനിറ്റ് മാത്രമാണ് ഇ ഡി തന്നോട് ചോദ്യങ്ങള്‍ ചോദിച്ചതെന്ന് എംകെ കണ്ണന്‍ പറഞ്ഞിരുന്നു.

കേസെടുക്കുമെന്നും ജിയിലിലടയ്ക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും 25 ന് മൊഴിയെടുക്കലിന് ശേഷം എം കെ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന ഉത്തരം പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും താന്‍ അതിന് വഴങ്ങിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Also Read : നിപയെ വീണ്ടും പ്രതിരോധിച്ച് കേരളം; ചികിത്സയിലുള്ള 4 പേരും രോഗമുക്തി നേടി

ഇഡി നേരത്തെ അറസ്റ്റ് ചെയ്ത സതീഷ് കുമാറുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും അക്കാര്യം ഇഡിയോട് ആവര്‍ത്തിച്ചതായും എം കെ കണ്ണന്‍ വ്യക്തമാക്കിയിരുന്നു. നിയമ വിരുദ്ധമായ സമീപനമാണ് പലപ്പോഴും ഇ ഡി യുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അത്തരം നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും എം കെ കണ്ണന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News