
സുകുമാരൻ നായർക്ക് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. യുഡിഎഫിലെ വകുപ്പ് വിഭജനം മുന്നണി തീരുമാനിക്കുമെന്ന് മുനീർ പറഞ്ഞു. അതിൽ ബാഹ്യ ശക്തികളുടെ ഒരിടപെടലും അംഗീകരിക്കില്ല. പുറത്ത് നിന്നുള്ള ആരുടേയും അഭിപ്രായം ചെവികൊള്ളില്ലെന്നും എം കെ മുനീർ പറഞ്ഞു.
കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടുവെന്നും ചോദിച്ചാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട പരാമർശത്തിൽ സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്ത് വന്നിരുന്നു.
ALSO READ; സുകുമാരൻ നായർ പറഞ്ഞതിലെല്ലാം അർത്ഥങ്ങളുണ്ട്; പിന്തുണയുമായി തിരുവഞ്ചൂർ
മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ്. വിഷയത്തില്‍ ഇടപെട്ട എല്ലാ ഘടകകക്ഷികളും പ്രശ്‌നം വഷളാക്കിയെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

