‘അഭിനന്ദങ്ങൾ നെൽസൺ’, ജയിലറിന് ആശംസകളറിയിച്ച് സ്റ്റാലിൻ: സിനിമ കണ്ടതിനും പ്രചോദനത്തിനും നന്ദിയെന്ന് സംവിധായകൻ

നെൽസൺ എന്ന സംവിധായകന്റെ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ച രജനികാന്ത് ചിത്രം ജയിലറിന് അഭിനന്ദങ്ങൾ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചിത്രത്തിന്റെ വിജയത്തിന് പിറകെ സ്റ്റാലിൻ തന്നെ നേരിട്ട് കണ്ടുവെന്നും ആശംസകൾ അറിയിച്ചെന്നും നെൽസൺ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സ്റ്റാലിനൊപ്പമുള്ള ചിത്രവും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്.

ALSO READ: ‘വിനായകന്റെ വിപ്ലവാത്മക വിളയാട്ടം’, നായകനെ വരെ വിറപ്പിക്കുന്ന കൊടൂര വില്ലൻ

അഭിനന്ദനങ്ങൾ അറിയിച്ച മുഖ്യമന്ത്രിക്ക് തിരിച്ചും അഭിനന്ദങ്ങൾ അറിയിക്കാനും നെൽസൺ മറന്നില്ല. ജയിലര്‍ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സാറിന് നന്ദിയെന്ന് നെൽസൺ പറഞ്ഞു. അങ്ങയുടെ അഭിനന്ദനങ്ങള്‍ക്കും പ്രചോദനത്തിനും നന്ദിയുണ്ടെന്നും, ഞങ്ങളുടെ മുഴുവന്‍ കാസ്റ്റിനും ക്രൂവിനും അങ്ങയുടെ വാക്കുകളില്‍ സന്തോഷമുണ്ടെന്നും നെല്‍സണ്‍ കുറിച്ചു.

ALSO READ: ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

അതേസമയം, കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ടാണ് നെൽസന്റെ ജയിലർ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ കാമിയോ വേഷവും വിനായകന്റെ വില്ലൻ വേഷവും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ബോക്സോഫീസിലും ചിത്രം മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like