
സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എക്സിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്. മതേതരത്വം, സാമൂഹിക നീതി, ഫെഡറലിസം എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ, ഒന്നിച്ച പരിശ്രമത്തില്‍ കൂടുതല്‍ ശക്തമായ ബന്ധങ്ങള്‍ ഡി എം കെ പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാലിൻ കുറിച്ചു. സി പി ഐ എമ്മിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചായിരുന്നു സ്റ്റാലിന്റെ കുറിപ്പ്. കുറിപ്പ് താഴെ വായിക്കാം:
‘സി പി ഐ എം ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന സഖാവ് എം എ ബേബിക്ക് എല്ലാവിധ ആശംസകളും നേരുന്നു. വിദ്യാര്‍ഥി നേതാവെന്ന നിലയില്‍ അടിയന്തരാവസ്ഥയെ വെല്ലുവിളിച്ചത് മുതല്‍ പുരോഗമനപരമായ കാഴ്ചപ്പാടോടെ കേരളത്തിന്റെ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതുവരെയുള്ള അദ്ദേഹത്തിന്റെ യാത്ര ലക്ഷ്യത്തെയും ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നു. മതേതരത്വം, സാമൂഹിക നീതി, ഫെഡറലിസം എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ, ഒന്നിച്ചുള്ള പരിശ്രമത്തില്‍ കൂടുതല്‍ ശക്തമായ ബന്ധങ്ങള്‍ ഡി എം കെ പ്രതീക്ഷിക്കുന്നു’.
Wishing Comrade M. A. Baby the very best as he takes charge as the General Secretary of the CPI(M). From challenging the Emergency as a student leader to shaping Kerala’s education policy with a progressive vision, his journey reflects purpose and resolve.
— M.K.Stalin (@mkstalin) April 6, 2025
The DMK looks forward… https://t.co/lNTAKeXJjD

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here