മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം; ബിജെപിക്കെതിരെ വിമർശനവുമായി എം കെ സ്റ്റാലിൻ

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപി മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണപരാജയം മറയ്ക്കാൻ മതത്തെ ഉപയോഗിക്കുന്നുവെന്നും എം കെ സ്റ്റാലിൻ ആരോപിച്ചു. 2002 ൽ ഗുജറാത്തിൽ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോൾ ഹരിയനയിലും മണിപ്പൂരിലും അതേശ്രമമാണ് നടത്തുന്നതെന്നും ഇപ്പോൾ തടയിട്ടില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

also read:ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ നടപ്പാതയിലൂടെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍

അതേസമയം, സനാതന ധർമ്മത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്നാണ് തമിഴ്നാട് കായികമന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. വംശഹത്യക്ക് ആഹ്വാനം നൽകിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകൾ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡി എം കെ നയം എന്നും ഉദയനിധി പറഞ്ഞു.

also read:‘ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ; ഒരു മാസത്തിനുള്ളില്‍ സിപിഐഎമ്മിനോട് മാത്രം രണ്ട് മാപ്പ്’; വിമര്‍ശിച്ച് കെ ടി ജലീല്‍

ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്നാണ് ബിജെപി ഇതിനെതിരെ ആരോപണം ഉന്നയിച്ചത് . എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News